This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂബ്

Cube

നീളം, വീതി, കനം എന്നിവ തുല്യമായ അളവില്‍ പരസ്പര ലംബമായി വര്‍ത്തിക്കുന്ന വക്കുകളോടുകൂടിയ ഘനപദാര്‍ഥം. ക്യൂബിന് ചതുരാകൃതിയിലുള്ള ആറു സമതലവശങ്ങളുണ്ടായിരിക്കും. ഉദാ. പകിട (dice). a അളവിലുള്ള ക്യൂബിന്റെ ഏതു വശത്തിന്റെയും വിസ്തീര്‍ണം a2 ചതുരശ്ര അളവും വ്യാപ്തം a3 ഘനമാനവും ഉപരിതല വിസ്തീര്‍ണം 6a 2 -ഉം ആയിരിക്കും. ഏകകം അളവായിട്ടുള്ള ക്യൂബിന്റെ ഘനമാനം ഒരു ഘനമാന അളവായതിനാല്‍ ഘനമാനത്തിന്റെ മാത്രയായി ഏകക ക്യൂബ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഏതു ഘനപദാര്‍ഥത്തിന്റെയും ഘനമാനത്തില്‍ ഏകക ഘനമാനം എത്രയുണ്ടെന്നാണ് കണക്കാക്കുന്നത്.

(പ്രൊഫ. ജയശ്രീ. ബി.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%AC%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍