This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍ച്ചിസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍ച്ചിസിന്‍

ഒരു ആല്‍ക്കലോയിഡ്. ഫോര്‍മുല: C22H25NO6 കോള്‍ച്ചിക്കം ഓട്ടമ്നേലി (Colchicum autumnale)ല്‍ നിന്നു നിഷ്കര്‍ഷണം ചെയ്തെടുക്കുന്നു. ഇത് പിന്നീട് ക്രിസ്റ്റലീകരിക്കുന്നു. മഞ്ഞനിറമുള്ള പരലായോ പൊടിയായോ ലഭ്യമാണ്. മണമില്ല. ജലം, ചാരായം, ക്ലോറോഫോം എന്നിവയില്‍ ലയിക്കും. ഈഥറില്‍ സമാന്യമായി ലയിക്കും. സൂര്യപ്രകാശം ഇതിന്റെ സ്വഭാവത്തെ മാറ്റുന്നു. ഉരുകല്‍നില 135-150°C. കോള്‍ച്ചിസിന്‍ ദ്രാവകം ലിവോറൊട്ടേറ്ററി ആണ്. വിഷാലുത്വം വളരെ അധികമുണ്ട്. 0.02 ഗ്രാം പോലും മാരകമാണ്. ഔഷധമായി ഉപയോഗിക്കുന്നു. സസ്യങ്ങളില്‍ ക്രോമസോം ഇരട്ടിപ്പിക്കുന്നതിന് കോള്‍ച്ചിസിന്‍ പ്രയോജനപ്പെടുത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍