This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളിക്

Colic

നവജാതശിശുക്കളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗം. ആരോഗ്യമുണ്ടെങ്കിലും അകാരണമായി നിര്‍ത്താതെ കരയുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് കോളിക്. ജനിച്ച് ഒരു മാസത്തിനും 3-4 മാസങ്ങള്‍ക്കുമിടയിലാണ് സാധാരണഗതിയില്‍ ഇത് കണ്ടു വരാറുള്ളത്. ചില ഘട്ടങ്ങളില്‍ ഈ രോഗാവസ്ഥ 12 മാസംവരെ നീണ്ടു നില്‍ക്കാറുണ്ട്. ആവശ്യാനുസരണം മുലപ്പാല്‍ ലഭിക്കാത്ത ശിശുക്കളിലാണ് കോളിക് കണ്ടുവരുന്നതെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചോക്ലേറ്റ്, പശുവിന്‍പാല്‍, ഉള്ളി നീര് തുടങ്ങിയവ ഇക്കാലത്ത് കുട്ടികള്‍ക്ക് നല്‍കുന്നത് ഉത്തമമല്ല. പ്രഭാതത്തിലാവും കുട്ടികളില്‍ കൂടുതല്‍ അസ്വസ്ഥത പ്രകടമാവുക. മുലയൂട്ടലിനുശേഷം, മുലപ്പാല്‍ ദഹിക്കാതെ വരുന്ന അവസ്ഥയിലാണ് രോഗാവസ്ഥ കൂടുതലാവുക. 3 മണിക്കൂറിലേറെ ഈ അസ്വസ്ഥത/കരച്ചില്‍ തുടര്‍ന്നു നിന്നേക്കാം. പച്ച/മഞ്ഞ നിറത്തിലുള്ള ഛര്‍ദി, വയറിളക്കം, അസ്വാഭാവികമായ പനി, അസ്വസ്ഥത, തൂക്കക്കുറവ് തുടങ്ങിയവ കോളിക്കിന്റെ ലക്ഷണമാകാം. ആധുനിക ചികിത്സാരീതികള്‍ ഇന്ന് ഏറെ ലഭ്യമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍