This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറനേറ്റേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോറനേറ്റേ

Coronatae

നിഡേറിയ ജന്തുഫൈലത്തിന്റെ ഒരു വര്‍ഗമായ സ്‌കൈഫോസൊവായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ഗോത്രം. ഈ ഗോത്രത്തിലെ മിക്ക അംഗങ്ങളും വിതലമേഖല(abyssal zone)യില്‍ ഉള്ളവയാണ്‌. വൃത്താകാരത്തിലുള്ള ഒരു ചാല്‌ മെഡൂസയുടെ എക്‌സ്‌ അംബ്രര്‍ല്ലായെ ഉപരിതലകേന്ദ്ര ഡിസ്‌ക്‌, നിമ്‌നതല കൊറോണ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വേര്‍തിരിക്കുന്നു. കേന്ദ്ര ഡിസ്‌ക്‌ സാധാരണഗതിയില്‍ ഗോളകാകാരമുള്ളതായിരിക്കും. എന്നാല്‍ പെരിഫില്ല എന്ന സ്‌പീഷീസില്‍ കേന്ദ്രഡിസ്‌ക്‌ മുകളിലേക്കു കൂര്‍ത്തിരിക്കുന്നു. കൊറോണാഭാഗത്തിനു ജലാറ്റിനമയ സ്ഥൂലനങ്ങള്‍ ഉണ്ട്‌. പീഡാലിയ എന്ന പേരിലറിയപ്പെടുന്ന ഇവ അംബ്രല്ലായുടെ കേന്ദ്രത്തില്‍നിന്ന്‌ ഉദ്‌ഭവിച്ച്‌ ഗ്രാഹികള്‍വരെ എത്തിനില്‍ക്കുന്നു. ഈ പീഡാലിയകള്‍ തമ്മില്‍ മുകളില്‍നിന്നു താഴേക്കു നീളുന്ന പിളര്‍പ്പുകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം 16 പാളികള്‍ ഓരോ ജീവിയിലും കാണാം. ഈ പിഡാലിയകളാണ്‌ ഗ്രാഹികള്‍ കാണപ്പെടുന്നത്‌.

കോറനേറ്റേയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ജീവികളുടെ വായ്‌ഭാഗത്തിനും ചില പ്രത്യേകതകളുണ്ട്‌. വായ്‌ക്ക്‌ നാല്‌ ഓഷ്‌ഠങ്ങള്‍ ഉണ്ട്‌; കേന്ദ്ര ആമാശയത്തിനുള്ളിലായി നാലുകൂട്ടം ജഠരതന്തുക്കളും (gastric filaments). ഈെ ഗോത്രത്തിലെ ഭൂരിപക്ഷം ജീവികളും വിതലമേഖലാവാസികളാകയാല്‍ ഇവയുടെ ജീവിതചക്രത്തെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പെരിഫില്ല, പെരികോല്‍പ്പനൗസിത്തോ എന്നിവയാണ്‌ ഈ ഗോത്രത്തിലെ പ്രധാന സ്‌പീഷീസുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍