This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ഫെഡറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍ഫെഡറേഷന്‍

Confederation

പരസ്‌പരസഹകരണം, രാജ്യരക്ഷ എന്നിവ ലക്ഷ്യമാക്കി പല സ്റ്റേറ്റുകളോ ജനങ്ങളോ ചേര്‍ന്നുണ്ടാക്കുന്ന സംഘടന. എന്നാല്‍ അംഗസ്റ്റേറ്റുകളിലെ പൗരന്മാരുടെമേല്‍ ഈ സംഘടനയ്‌ക്കു നേരിട്ട്‌ അധികാരമില്ല. അംഗസ്റ്റേറ്റുകളുടെ വിദേശനയം നിയന്ത്രിക്കാനും കഴിയില്ല. നേരെമറിച്ച്‌, ഫെഡറേഷനാണെങ്കില്‍ അതിനൊക്കെ അധികാരവുമുണ്ട്‌.

കോണ്‍ഫെഡറേഷന്‍, ഫെഡറല്‍ സംവിധാനത്തില്‍നിന്നു വ്യത്യസ്‌തമാണ്‌. ഫെഡറേഷന്‍ ചില പ്രത്യേക കാര്യങ്ങളില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിയന്ത്രണം അംഗീകരിക്കുമ്പോള്‍ കോണ്‍ഫെഡറേഷനാകട്ടെ, അത്രതന്നെ കേന്ദ്രീക്യത പ്രവണത നിഷ്‌കര്‍ഷിക്കുന്നില്ല. കേന്ദ്രഗവണ്‍മെന്റ്‌ മറ്റു മേഖലാ ഗവണ്‍മെന്റുകളെക്കാള്‍ അധികാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന തത്ത്വം ഉള്‍ക്കൊള്ളുന്ന ഭരണഘടനകളെയാണു കോണ്‍ഫെഡറേറ്റ്‌ ഭരണഘടന എന്നു വിളിക്കുന്നത്‌. 1777-ലെ അമേരിക്കന്‍ ഭരണഘടന, 1815 മുതല്‍ 67 വരെയുള്ള ജര്‍മന്‍ ഭരണഘടന, 1867 മുതല്‍ 71 വരെയുള്ള ഉത്തരജര്‍മന്‍ ഭരണഘടന, 1871 മുതല്‍ 1918 വരെയുള്ള ജര്‍മന്‍ സാമ്രാജ്യത്തിന്റെ ഭരണഘടന എന്നിവയില്‍ കോണ്‍ഫെഡറേറ്റഡ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍