This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകിലവരാളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോകിലവരാളി

ഇരുപതാമത്തെ മേളമായ നം ഭൈരവിയുടെ ജന്യരാഗം.

ആരോഹണം - സരിഗരിമപധനിധസ

അവരോഹണം - സനിധനിപമരിഗരിസ

ഇത് ഒരു ഉഭയ വക്രരാഗമാണ്. ഇതിന് സരിഗമപധനിധസ-സനിധനിപമരിഗരിസ എന്നും വേറൊരു ആരോഹണ-അവരോഹണ ക്രമവും കാണുന്നുണ്ട്. ഷഡ്ജപഞ്ചമങ്ങളെക്കൂടാതെ ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കൈശികീനിഷാദം എന്നീ സ്വരങ്ങളും ഈ രാഗത്തില്‍ വരുന്നു. ഇത് പ്രസിദ്ധമായ ഒരു രാഗമല്ല. 'സമുഖമുന നില്‍വ' എന്ന ഒരു കൃതി ഈ രാഗത്തില്‍ ത്യാഗരാജസ്വാമികള്‍ രചിച്ചിട്ടുണ്ട്.

(പ്രൊഫ. മോഹനചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍