This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊതുകുമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊതുകുമീന്‍

Mosquito fish

ഒരിനം ശുദ്ധജലമത്സ്യം. ശാ.നാ.: ഗാംബൂസിയ അഫിനിസ് (Gambusia affinis). കൊതുകിന്റെ ലാര്‍വകളാണ് ഇവയുടെ പ്രധാന ഭക്ഷണം എന്നതിനാലാണ് ഇവയ്ക്ക് കൊതുകുമീന്‍ എന്ന പേര് ലഭിച്ചത്. താരതമ്യേന വലുപ്പം വളരെ കുറഞ്ഞവയാണ് കൊതുകുമീനുകള്‍. പെണ്‍മീനുകള്‍ക്ക് ശരാശരി ഏഴ് സെ.മീ. നീളമുള്ളപ്പോള്‍ ആണ്‍മീനുകള്‍ക്ക് നാല് സെ.മീ. വരെ നീളം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആഴംകുറഞ്ഞ ജലാശയങ്ങളിലാണ് കൊതുകുമീനുകളെ ധാരാളമായി കണ്ടുവരുന്നത്. പൊതുവേ ശുദ്ധജലത്തില്‍ ജീവിക്കുന്നവയാണെങ്കിലും കൊതുകുമീനുകള്‍ ലവണജലത്തില്‍ വളരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൊതുകുമീന്‍

പാരിസ്ഥിതികപരമായി വളരെയധികം പ്രാധാന്യമുള്ളവയാണ് കൊതുകുമീനുകള്‍. അവയുടെ ശരീരഭാരത്തിന്റെ ഒന്നര ഇരട്ടിയോളം അധികം ഭക്ഷിക്കാന്‍ (ലാര്‍വകള്‍) ശേഷിയുള്ളവയാണ് കൊതുകുമീനുകള്‍. അതിനാല്‍ ഇവയെ ആഗോളതലത്തില്‍ കൊതുകുകളുടെ ജൈവനിയന്ത്രണ (bio control)ത്തിനായി ഉപയോഗിച്ചുവരുന്നു. 1950-കളില്‍ തെക്കേ അമേരിക്കയില്‍ മലേറിയ പോലുള്ള രോഗങ്ങളുടെ നിയന്ത്രണത്തിന് 'ഗാംബൂസിയ മത്സ്യങ്ങള്‍' വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ കൊതുകു ലാര്‍വകളുടെ അഭാവത്തില്‍ കൊതുകുമീനുകള്‍, ചെറുമത്സ്യങ്ങളെ ഭക്ഷിക്കുന്നതിനാല്‍ ഇവയുടെ വ്യാപനം ജൈവ അധിനിവേശ(bio invasion)മായും കണക്കാക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍