This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈസര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈസര്‍

Kaiser

ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്. കൈസര്‍ എന്ന ജര്‍മന്‍ പദത്തിന് ചക്രവര്‍ത്തി എന്നാണര്‍ഥം. സീസര്‍ എന്ന ലാറ്റിന്‍ പദത്തിന്റെ രൂപാന്തരമാണിത്. ജര്‍മന്‍ ചക്രവര്‍ത്തിമാരായിരുന്ന വില്യം ഒന്നാമനും രണ്ടാമനും ഈ സ്ഥാനപ്പേര് സ്വീകരിച്ചിരുന്നു. 1871-ല്‍ ഫ്രാന്‍സും പ്രഷ്യയുമായുണ്ടായ യുദ്ധത്തിനു ശേഷമാണ് വില്യം ഒന്നാമന്‍ കൈസര്‍ സ്ഥാനം സ്വീകരിച്ചത്. ജര്‍മനിയുടെ ഏകീകരണം പൂര്‍ത്തിയായത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ലോകപ്രശസ്തനായ ബിസ്മാര്‍ക്കായിരുന്നു ഈ കൈസറിന്റെ പ്രധാനമന്ത്രി.

1886-ല്‍ കൈസറായി സ്ഥാനാരോഹണം ചെയ്ത വില്യം കക അപക്വമതിയും വികലാംഗനുമായിരുന്നു; ഭരണകാര്യത്തില്‍ ഇദ്ദേഹം പരാജയമടഞ്ഞു. എങ്കിലും ജര്‍മനിയുടേതായ ഒരു മികച്ച നാവികസേന രൂപപ്പെടുത്തുന്നതില്‍ ഇദ്ദേഹം നിര്‍ണായകപങ്കുവഹിക്കുകയുണ്ടായി. ആഭ്യന്തരപ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് സൈനികകാര്യങ്ങള്‍ക്ക് ഇദ്ദേഹം പ്രാമുഖ്യം കല്പിച്ചത്. എങ്കിലും ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി പൂര്‍ണമായും പരാജയപ്പെട്ടതോടെ ആഭ്യന്തരലഹള പൊട്ടിപ്പുറപ്പെട്ടു. സ്വന്തം നാട്ടില്‍നിന്ന് ഒളിച്ചോടാന്‍ നിര്‍ബന്ധിതനായ കൈസര്‍ അവശേഷിച്ച കാലം ഹോളണ്ടിലാണ് കഴിച്ചുകൂട്ടിയത്. 1941-ല്‍ അന്തരിക്കുന്നതുവരെ ഇദ്ദേഹം വീട്ടുതടങ്കലില്‍ കഴിഞ്ഞു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍