This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈശികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈശികം

ഇരുപത്തിരണ്ടാമത്തെ മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗം. ആരോഹണം: സഗമധനിസ. അവരോഹണം: സനിധമഗരിസ. ഒരു ഔഡവവക്രഷാഡവരാഗമാണിത്. നാദമുനി പണ്ഡിതരുടെ സംഗീതസ്വരപ്രസ്താരസാഗരം എന്ന ഗ്രന്ഥത്തില്‍ ഈ രാഗത്തെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്. രാമായണത്തിലും ഈ രാഗത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. 7-ാം ശതകത്തില്‍ പുതുക്കോട്ടയിലുള്ള കുടുമിയാമലയില്‍, മഹേന്ദ്രവര്‍മന്‍ ഒന്നാമന്റെ കാലത്ത് ആലേഖനം ചെയ്യപ്പെട്ട ശിലാലിഖിതങ്ങളില്‍ സംഗീതസംബന്ധമായ വിവരങ്ങളോടൊപ്പം കൈശികം എന്ന രാഗത്തെപ്പറ്റിയും പ്രസ്താവിച്ചുകാണുന്നു. നോ. ഖരഹരപ്രിയ

(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%B6%E0%B4%BF%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍