This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈയടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈയടന്‍

പതിനൊന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു സംസ്കൃതപണ്ഡിതന്‍. കാശ്മീരിയായ ഇദ്ദേഹം ഉപാധ്യായ ജൈയടന്റെ മകനും പദവാക്യപ്രമാണജ്ഞനായ മഹേശ്വരന്റെ ശിഷ്യനുമാണ്. കൈയടന്‍ പതഞ്ജലിയുടെ വ്യാകരണമഹാഭാഷ്യത്തിനു പ്രദീപമെന്ന വ്യാഖ്യാനമെഴുതിയിട്ടുണ്ട്. കൈയടന്റെ അനിതരസാധാരണമായ ശബ്ദശാസ്ത്രവൈദുഷ്യത്തിനു നിദര്‍ശനമാണ് ഈ വ്യാഖ്യാനം. പ്രദീപത്തിന് രണ്ടു വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് ഉദ്യോതവും മറ്റൊന്ന് ഉദ്യോതനവും. ഉദ്യോത (മഹാഭാഷ്യപ്രദീപോദ്യോതം) ത്തിന്റെ കര്‍ത്താവ് പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന നാഗേശഭട്ടനാണ്. ശബ്ദേന്ദുശേഖരം, മഞ്ജൂഷ, പരിഭാഷേന്ദുശേഖരം മുതലായ വ്യാകരണഗ്രന്ഥങ്ങളുടെ കര്‍ത്താവും സ്ഫോടവാദിയുമായ നാഗേശഭട്ടനും സിദ്ധാന്തകൌമുദീകാരനായ ഭട്ടോജിദീക്ഷിതരും കൈയടന്റെ അഭിപ്രായങ്ങളെ പലപ്പോഴും വിമര്‍ശിക്കുകയും തിരസ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോതനത്തിന്റെ കര്‍ത്താവ് തര്‍ക്കസംഗ്രഹ കര്‍ത്താവായ അന്നംഭട്ടനാണ്. ഭാഷ്യാധ്യേതാക്കള്‍ക്ക് കൈയടന്റെ പ്രദീപം ഏറെ സഹായകമാകുന്ന ഒരു വ്യാഖ്യാനകൃതിയാണ്.

(മുതുകുളം ശ്രീധര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%AF%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍