This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേളുവയനാടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേളുവയനാടന്‍

വടക്കന്‍പാട്ടിലെ ഒരു കഥാപാത്രം. ഭാരിച്ച പലിശ വാഗ്ദാനം ചെയ്ത് നാട്ടകങ്ങളില്‍ നിന്നു പണവും കാര്‍ഷികവിഭവങ്ങളും ശേഖരിച്ചു ക്രമേണ ഒരു വലിയ പണക്കാരനും പ്രതാപിയും ആയിത്തീര്‍ന്ന ഇയാള്‍ക്ക് ഒരു കോട്ടയും കരുത്തുറ്റ ഒരു സേനാവ്യൂഹവും സ്വന്തമായി സംഘടിപ്പിച്ചെടുക്കുവാന്‍ കഴിഞ്ഞു. ക്രമേണ നാട്ടിന്റെ ഭരണത്തിലും കൈ കടത്തുവാന്‍ തുടങ്ങിയ കേളുവിനെ എതിര്‍ക്കുവാന്‍ നാടുവാഴുന്ന രാജാവിനു പോലും സാധിക്കാതെയായി.

പയറ്റുമുറകളില്‍ കാര്യമായ വിവരമൊന്നും ഇല്ലെങ്കിലും തന്ത്രശാലിയായ കേളുവിന്റെ മുന്നില്‍ കടത്തനാട്ടിന്റെ പടത്തലവനായ തച്ചോളി ഒതേനന്‍പോലും തോറ്റുനിന്നതേയുള്ളൂ. മാടമ്പികളെപ്പോലും കൊള്ള ചെയ്തു തന്റെ ഖജനാവു നിറച്ചുകൊണ്ട് നീണ്ടപതിനാലു വര്‍ഷക്കാലം വിജയലഹരിയോടെ കേളു വിഹരിച്ചു. കേളുവിനെ എതിര്‍ക്കാനോ ആ കോട്ടയ്ക്കുള്ളില്‍ ഒന്നു കടക്കുവാന്‍ പോലുമോ കടത്തനാടന്‍ പടവീരന്മാരിലാര്‍ക്കും സാധിച്ചില്ല.

അവസാനം തച്ചോളി അനന്തരവന്‍ ചന്തുവിന്റെ മുന്നില്‍ കേളുവിനു തോറ്റു നില്ക്കേണ്ടിവന്നു. കേളുവിന്റെ ഒരു ഇഷ്ടക്കാരിയില്‍ നിന്നും കോട്ടയിലേക്കുള്ള ഒളിമാര്‍ഗം തന്ത്രപൂര്‍വം മനസ്സിലാക്കി ഉള്ളില്‍ കടന്ന ചന്തു പൂഴിക്കടകനടികൊണ്ട് അടിതെറ്റിച്ചു നിലത്തുവീഴ്ത്തി നാലുംകൂടിയ പെരുവഴിയില്‍വച്ച് കേളുവിനെ തൂക്കിക്കൊന്നു.

(പയ്യന്നൂര്‍ ബാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍