This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേദാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേദാരം

ഇരുപത്തൊമ്പതാം മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗം.

ആരോഹണം  : സമഗമപനിസ

അവരോഹണം : സനിപമഗരിസ

മ, നി എന്നിവയാണ് രാഗച്ഛായാസ്വരങ്ങള്‍. ഘനരാഗങ്ങളില്‍ ദ്വിതീയപഞ്ചകത്തില്‍പ്പെട്ട രാഗമായ ഇത് പ്രഭാതകാല രാഗമായി ഗണിക്കപ്പെടുന്നു. ഉന്മേഷദായകമാണീ രാഗം.

ശ്രീ ത്യാഗരാജസ്വാമികളുടെ 'രാമനീപൈ', 'മരചുവാഡനാ', ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ 'ആനന്ദനടനപ്രകാശം', പട്ടണം സുബ്രഹ്മണ്യയ്യരുടെ 'സമയമിതേ നന്നു ബ്രോവ' തുടങ്ങിയ കൃതികള്‍ ഈ രാഗത്തില്‍ ആലപിക്കപ്പെടുന്നവയാണ്.

(രവികുമാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%A6%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍