This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുളക്കട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുളക്കട

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്ത്‌. എം.സി. റോഡില്‍ കൊട്ടാരക്കരയ്‌ക്കും അടൂരിനും മധ്യേ കല്ലടയാറ്റിന്‍തീരത്തു സ്ഥിതിചെയ്യുന്നു.

താഴത്തു കുളക്കട ക്ഷേത്രം പ്രസിദ്ധമാണ്‌. താഴത്തു കുളക്കടയിലുള്ള തേവരുകുന്നു പുരയിടത്തില്‍ നിന്ന്‌ ഒരപൂര്‍വബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്‌. വിഗ്രഹം ഇരുന്ന സ്ഥലത്ത്‌ ഒരു ആരാധനാകേന്ദ്രത്തിന്റെ അവശിഷ്‌ടങ്ങള്‍ കാണാം. ഏതാണ്ട്‌ മൂന്നടി ഉയരം വരുന്ന ഈ വിഗ്രഹത്തിന്റെ വലതുകൈ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. 1970 ഒ. 25-ന്‌ കണ്ടെടുക്കപ്പെട്ട ഈ വിഗ്രഹം താഴത്തു കുളക്കടയിലുള്ള പെരുങ്കോത്തു മൈതാനത്തെ ആല്‍ ത്തറയില്‍ സ്ഥാപിച്ചിരിക്കുന്നു. താഴത്തു കുളത്തടുത്തുള്ള പള്ളിക്കലില്‍ നിന്ന്‌ ഗോപിനാഥറാവു കണ്ടെടുത്ത മറ്റൊരു ബുദ്ധവിഗ്രഹം തിരുവനന്തപുരത്തെ സര്‍ക്കാര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

(വിളക്കുടി രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍