This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റിപ്പുറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറ്റിപ്പുറം

1. മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കിലുള്ള പഞ്ചായത്ത്‌. ഭാരതപ്പുഴയ്‌ക്ക്‌ കുറുകേ 1949-ല്‍ ഒരു പാലം പണിതതോടുകൂടി ഷൊര്‍ണൂര്‍-കോഴിക്കോട്‌ ലൈനിലുള്ള കുറ്റിപ്പുറം ഒരു പ്രധാന റെയില്‍ വേസ്റ്റേഷനായി മാറി. ഒരു ശിവക്ഷേത്രവും രണ്ടു മുസ്‌ലിം പള്ളികളും ആണ്‌ ഇവിടത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. പ്രസിദ്ധ മലയാള കവികളായ കേശവന്‍ നായരും കിട്ടുണ്ണിനായരും കുറ്റിപ്പുറത്തുകാരാണ്‌.

2. കോഴിക്കോടിനും തലശ്ശേരിക്കും ഇടയില്‍ വടകര നിന്ന്‌ 13 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന നാദാപുരം പഞ്ചായത്തിലെ ഒരു സ്ഥലവും കുറ്റിപ്പുറം എന്ന പേരില്‍ അറിയപ്പെടുന്നു. കടത്തനാടു വലിയ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കുറ്റിപ്പുറത്ത്‌ കുറുപ്പന്മാരും തങ്ങള്‍മാരും കളരി സ്ഥാപിച്ച്‌ ആയുധാഭ്യാസം നടത്തിവന്നിരുന്നു. ഇവിടത്തെ ആളുകള്‍ അങ്കം വെട്ടിയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടിരുന്നത്‌. വടക്കന്‍ പാട്ടുകളിലെ പ്രധാനികളില്‍ പലരും കുറ്റിപ്പുറത്തുകാരാണ്‌. കുറ്റിപ്പുറത്തിന്‌ സമീപമുള്ള നാദാപുരം അങ്ങാടി വടക്കന്‍ പാട്ടിന്റെ കാലത്തുതന്നെ പ്രശസ്‌തി നേടിയിരുന്നു. ടിപ്പുസുല്‍ ത്താന്‍ ഈ സ്ഥലം തന്റെ അധീനതയിലാക്കിയിരുന്നു.

(എസ്‌. ഗോപിനാഥന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍