This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിച്ചാത്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുട്ടിച്ചാത്തന്‍

കുട്ടിച്ചാത്തന്‍ തെയ്യം

കേരളീയ പഞ്ചമൂര്‍ത്തി സങ്കല്‌പത്തില്‍ പ്പെട്ട ശാസ്‌തപ്പന്‍ എന്ന ആരാധനാമൂര്‍ത്തി (ഭൈരവന്‍, പൊട്ടന്‍, ഗുളികന്‍, വടക്കിനി ഭഗവതി എന്നിവരാണ്‌ മറ്റു നാലു മൂര്‍ത്തികള്‍). കുക്ഷിശാസ്‌താവ്‌ എന്നും "ധൂര്‍ത്തബാലകന്‍' എന്നും സംസ്‌കൃതത്തില്‍ വ്യവഹരിക്കപ്പെടാറുണ്ട്‌.

 
""ദ്വിബാഹും കനകപ്രഖ്യം
	ഗജസ്‌കന്ധോപരിസ്ഥിതം
	ബാലം ബാലാര്‍ഹ ഭൂഷാഢ്യം
	ബാലഭൂതം നമാമ്യഹം''.
 

എന്ന ധ്യാനശ്ലോകത്തില്‍ നിന്ന്‌ കുട്ടിച്ചാത്തനെ കുറിക്കാന്‍ "ബാലഭൂതം' എന്ന സംജ്ഞയും ഉപയോഗിച്ചിട്ടുള്ളതായി മനസ്സിലാക്കാം. ശിവന്‌ വിഷ്‌ണുമായയില്‍ ജനിച്ച സന്തതി എന്ന അര്‍ഥത്തില്‍ വിഷ്‌ണുമായച്ചാത്തന്‍ എന്നും പറഞ്ഞുവരുന്നുണ്ട്‌. ഈ സംസ്‌കൃതസംജ്ഞകളും സങ്കല്‌പവുമൊക്കെ ആര്യദ്രാവിഡ മതഭാവനകളുടെ സമഞ്‌ജസമായ സമന്വയം കുറിക്കുന്നു.

കേരളത്തിലെ പ്രാകൃത വര്‍ഗക്കാരാണ്‌ കുട്ടിച്ചാത്തന്റെ പ്രധാന ആരാധകര്‍. ഈ പ്രാകൃത ദേവതയ്‌ക്കു കരിങ്കുട്ടി, തീക്കുട്ടി, പൂക്കുട്ടി, പട്ടക്കുട്ടി എന്നിങ്ങനെ നാലുരൂപഭാവങ്ങളുള്ളതായി സങ്കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. ഉത്തരകേരളത്തിലെ മഹാമാന്ത്രികന്മാരായിരുന്ന പെരിന്തട്ട കാളകാട്ടില്ലക്കാരുടെ മുഖ്യാപാസനാമൂര്‍ത്തികളെന്ന നിലയ്‌ക്ക്‌ ഈ മൂര്‍ത്തിഭേദങ്ങളെ കാളകാട്ടു ശാസ്‌തപ്പന്മാരെന്നും പറയാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍