This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടിലലിപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടിലലിപി

കുടിലലിപി

ക്രിസ്‌ത്വബ്‌ദം ആറു മുതല്‍ ഒമ്പതു വരെ നൂറ്റാണ്ടുകളില്‍ ഉത്തരേന്ത്യയില്‍ ആകമാനം നിലവിലിരുന്ന ഒരു ലിപിവിന്യാസം. കുടിലാക്ഷരം എന്ന പേരിലുള്ള പ്രാചീനപ്രയോഗവും ലഭ്യമാണ്‌. വര്‍ണമാത്രകളുടെ കുടിലാകൃതികൊണ്ടാണ്‌ ഈ പേര്‍ സിദ്ധിച്ചത്‌. ഈ ലിപിയില്‍ അക്ഷരങ്ങളുടെ മുകള്‍ഭാഗം കൂടുതലും ശേഷം ഭാഗം താരതമ്യേന കുറവുമാണ്‌. ഗുപ്‌തലിപിയുടെ പരിവര്‍ത്തിതരൂപമാണ്‌ കുടിലലിപി.

യശോധര്‍മന്റെ ലേഖനങ്ങള്‍, മഹാനാമന്റെ ബുദ്ധഗയലേഖനങ്ങള്‍, ഹര്‍ഷരാജാവിന്റെ ദാനപത്രങ്ങള്‍, നേപ്പാളിലെ ആശുവര്‍മന്റെ ലേഖനങ്ങള്‍ എന്നിവയിലും ജപ്പാനിലെ ഹോയൂര്‍ജി എന്ന സ്ഥലത്തെ ബുദ്ധവിഹാരത്തിലെ ഭിത്തിയില്‍ ആലേഖനം ചെയ്‌തിരിക്കുന്ന പ്രജ്ഞാപാരമിതാഹൃദയസൂത്രം, ഉഷ്‌ണീഷ വിജയധാരണി എന്നിവയിലും ഈ ലിപിയാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌.

(വി. മന്മഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍