This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീശോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീശോന്‍

Kishon

വിശുദ്ധ വേദപുസ്‌തകത്തില്‍ പരാമൃഷ്‌ടമായിട്ടുള്ള പലസ്‌തീനിലെ ഒരു തോട്‌. പലസ്‌തീനിലെ എസ്രലോണ്‍ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്നു. എബ്രായഭാഷയില്‍ കീശോന്‍ എന്ന പദത്തിന്‌ "വളഞ്ഞുപുളഞ്ഞ' എന്നാണര്‍ഥം. ഈ തോട്‌ കര്‍മേല്‍ പര്‍വതത്തിനു വടക്കുനിന്ന്‌ മധ്യധരണ്യാഴിയിലേക്ക്‌ ഒഴുകുന്നു (1 രാജാ. 18:40; സങ്കീ. 89.9).

കീശോന്‌ സമീപത്തുവച്ച്‌ ദബോരയും ബാരാക്കും സിസരയെ തോല്‌പിച്ച സംഭവം രേഖപ്പെടുത്തിക്കാണുന്നു (ന്യായാ. 4:7, 13:5:21). ഇവിടെവച്ച്‌ ദീര്‍ഘദര്‍ശിയായ ഏലിയാവ്‌ ബാല്‍ പ്രവാചകരെ കൊന്നൊടുക്കിയ ഒരു സംഭവവും വിവരിച്ചിട്ടുണ്ട്‌ (1 രാജാ. 18:40 ബി.സി. 906).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%80%E0%B4%B6%E0%B5%8B%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍