This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീറ്റോണുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീറ്റോണുകള്‍

Ketones

ദ്വിസംയോജകമായ കാര്‍ബണൈല്‍ ഗ്രൂപ്പ്‌ (). രണ്ടു കാര്‍ബണ്‍ അണുക്കളിലേക്ക്‌ ബന്ധിക്കപ്പെടുന്ന സംരചനയുള്ള കാര്‍ബണിക യൗഗികങ്ങള്‍.

(മീഥൈല്‍ ഈഥൈല്‍ കീറ്റോണ്‍).

കീറ്റോണുകളെ നാമകരണം ചെയ്യുന്നത്‌ CO ഗ്രൂപ്പിനോട്‌ ഘടിപ്പിച്ചിരിക്കുന്ന രണ്ടു ഗ്രൂപ്പുകളും നിര്‍ദേശിച്ചും അഥവാ ബന്ധപ്പെട്ട ഹൈഡ്രാകാര്‍ബണുകളുടെ പേരിന്റെ ധാതുവിനോട്‌-ഓണ്‍ എന്നു ചേര്‍ത്തും ആകാം. കൂടാതെ പ്രത്യേക കീറ്റോണുകള്‍ക്ക്‌ പ്രത്യേക പേരുകളും പലപ്പോഴും പറഞ്ഞുവരുന്നുണ്ട്‌.

കീറ്റോണുകള്‍ പല തരത്തിലുണ്ട്‌. CO ഗ്രൂപ്പിനോട്‌ ആല്‍ ക്കൈന്‍ ഗ്രൂപ്പുകള്‍ ചേര്‍ന്നുണ്ടാകുന്നവയാണ്‌ അലിഫാറ്റിക്‌ കീറ്റോണുകള്‍. രണ്ടു ഗ്രൂപ്പും ഒന്നുതന്നെയാണെങ്കില്‍ സമമിത-കീറ്റോണ്‍ എന്നും (ഉദാ. ഡൈഈഥൈല്‍ കീറ്റോണ്‍) രണ്ടു ഗ്രൂപ്പുകളും വ്യത്യസ്‌തങ്ങളാണെങ്കില്‍ അസമമിത-കീറ്റോണ്‍ എന്നും പറയാറുണ്ട്‌ (ഉദാ. മീഥൈല്‍ ഈഥൈല്‍ കീറ്റോണ്‍). ആരൊമാറ്റിക്‌ കീറ്റോണുകളിലെ ഗ്രൂപ്പുകള്‍ രണ്ടുമോ അഥവാ ഒരു ഗ്രൂപ്പ്‌ മാത്രമോ ആരൊമാറ്റിക്‌ ഗ്രൂപ്പായിരിക്കും. ഉദാ. അസിറ്റോഫിനോണ്‍ (C6H5CO.CH3), ബെന്‍സോഫിനോണ്‍ (C6H5.CO.C6H5). ഒന്നിലധികം-CO- ഗ്രൂപ്പുകള്‍ ഒരേ തന്മാത്രയില്‍ ത്തന്നെ ഉള്‍പ്പെടുന്ന കീറ്റോണുകള്‍ ഉണ്ട്‌. രണ്ട്‌ -CO- ഗ്രൂപ്പുകളുള്ളവയെ ഡൈകീറ്റോണുകള്‍ എന്നു പറയുന്നു. ഉദാ. ഡൈ അസറ്റൈല്‍ (CH3.CO.CO.CH3). ദ്വിസംയോജകമായതിനാല്‍ -CO-ഗ്രൂപ്പ്‌ ഒരു വലയത്തിന്റെ(ring) ഭാഗമായി ചില യൗഗികങ്ങളില്‍ കാണപ്പെടുന്നു. ഇവയെ ചാക്രിക കീറ്റോണ്‍ (cyclic ketone)എന്നു പറയുന്നു.

ഇക്കൂട്ടത്തില്‍ പ്പെടുന്നു. കാംഫര്‍ (കര്‍പ്പൂരം), മെന്തോണ്‍ എന്നിവ ചാക്രിക കീറ്റോണുകളാകുന്നു. കീറ്റോണുകള്‍ പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്‌. സുഗന്ധതൈലങ്ങളില്‍ അനേകം കീറ്റോണുകള്‍ അടങ്ങിയിരിക്കുന്നു. മെന്തോണ്‍, കാംഫര്‍. മീഥൈല്‍ അമൈല്‍ കീറ്റോണ്‍, അസിറ്റോണ്‍ എന്നിവ പ്രകൃതിയില്‍ കാണുന്നവയാണ്‌. രക്തത്തിലും മൂത്രത്തിലും അല്‌പം അസിറ്റോണ്‍ ഉണ്ടായിരിക്കും. പ്രമേഹരോഗികളുടെ രക്തത്തിലും മൂത്രത്തിലും അസിറ്റോണ്‍ കൂടുതലായി കാണപ്പെടുന്നു. ചില ഹോര്‍മോണുകള്‍ കീറ്റോണുകളാണ്‌.

കീറ്റോണുകള്‍ നിര്‍മിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍ താഴെ പറയുന്നു.

1. സെക്കന്‍ഡറി ആല്‍ ക്കഹോളിന്റെ നിയന്ത്രിതമായ ഓക്‌സീകരണത്താല്‍ കീറ്റോണ്‍ കിട്ടുന്നു. ഉദാ:

Cu, CuO മുതലായ ഉത്‌പ്രരകങ്ങള്‍ ഇതിന്‌ ആവശ്യമാണ്‌.

3. ആല്‍ ക്കൈനുകളുടെ ജലീകരണം-അസറ്റലീന്‍ ഹോമൊലോഗുകളെ 20 ശതമാനം സള്‍ഫ്യൂറിക്‌ ആസിഡില്‍ ക്കൂടി മെര്‍ക്യൂറിക്‌ സള്‍ഫേറ്റിന്റെ സാന്നിധ്യത്തില്‍ കടത്തിവിടുമ്പോള്‍ ജലീകരണം ഉണ്ടാകുന്നു.

4. ഫാറ്റി ആസിഡുകളുടെ Ba അഥവാ Ca ലവണങ്ങള്‍ ശുഷ്‌കസ്വേദനം നടത്തിയും കീറ്റോണുകള്‍ കിട്ടുന്നു. ഉദാ.

അനുയോജ്യമായ ഹൈഡ്രാകാര്‍ബണും ആസിഡ്‌ ക്ലോറൈഡും പ്രവര്‍ത്തിപ്പിച്ച്‌ ഏത്‌ ആരോമാറ്റിക്‌ കീറ്റോണും ഈ വിധത്തില്‍ നിര്‍മിക്കാം.

6. ഇവയ്‌ക്കു പുറമേ ഗ്രിഗ്നാഡ്‌ റിയേജന്റുകളില്‍ നിന്നും ഇതര കാര്‍ബണിക-ലോഹയൗഗികങ്ങളില്‍ നിന്നും കീറ്റോണുകള്‍ നിര്‍മിക്കാം.

സാമാന്യഗുണധര്‍മങ്ങള്‍. തന്മാത്രാഭാരം കുറഞ്ഞ കീറ്റോണുകള്‍ ദ്രവരൂപത്തിലും കൂടിയവ ഖരരൂപത്തിലും സാധാരണ താപനിലയില്‍ കാണപ്പെടുന്നു. പൊതുവേ കീറ്റോണുകള്‍ സുഗന്ധമുള്ളവയാണ്‌. അയണോണ്‍, കാംഫര്‍, മെന്തോണ്‍ മുതലായവ സുഗന്ധതൈലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. അസിറ്റോണ്‍, മീഥൈല്‍ , ഈഥൈല്‍ , കീറ്റോണ്‍ മുതലായവ നല്ല ലായകങ്ങളാകുന്നു. രാസസ്വഭാവത്തില്‍ കീറ്റോണുകള്‍ പ്രതിഫലിപ്പിക്കുന്നത്‌ കാര്‍ബൊണൈല്‍ ഗ്രൂപ്പിന്റെ പ്രത്യേകതകളാണ്‌. അതിനാല്‍ കീറ്റോണുകള്‍ക്കും ആല്‍ ഡിഹൈഡുകള്‍ക്കും തമ്മില്‍ വളരെ സാദൃശ്യങ്ങള്‍ കാണാവുന്നതാണ്‌. എന്നാല്‍ കീറ്റോണുകള്‍ക്ക്‌ അവയുടേതായ ഭിന്നസ്വഭാവങ്ങളുമുള്ളതിനാല്‍ അവയെ ആല്‍ ഡിഹൈഡുകളില്‍ നിന്ന്‌ തിരിച്ചറിയാന്‍ പ്രയാസമില്ല.

ഓക്‌സീകരണം. കീറ്റോണുകള്‍ ആല്‍ ഡിഹൈഡുകളെപ്പോലെതന്നെ ഓക്‌സീകരണത്തിനു വിധേയമാകുന്നു. പക്ഷേ അപ്രകാരം കിട്ടുന്ന ആസിഡുകള്‍ക്ക്‌ മൂലകീറ്റോണില്‍ ഉള്ളതിനെക്കാള്‍ കാര്‍ബണ്‍ അണുക്കള്‍ കുറവായിരിക്കും. എളുപ്പത്തില്‍ ഓക്‌സീകരിക്കാവുന്നവയല്ലാത്തതിനാല്‍ കീറ്റോണുകള്‍ ടോളന്‍സ്‌ റിയേജന്റുമായും ഫെരിങ്‌സ്‌ ലായനിയുമായും പ്രതിപ്രവര്‍ത്തിക്കുന്നില്ല. ക്രാമിക്‌ ആസിഡുകൊണ്ട്‌ കീറ്റോണുകളെ ഓക്‌സീകരിക്കാം. ഇതില്‍ CO ഗ്രൂപ്പ്‌ സാധാരണയായി ചെറിയ ആല്‍ ക്കൈല്‍ റാഡിക്കലിനോട്‌ ചേര്‍ന്നിരിക്കുന്നു. ഉദാ.

സോഡിയം അമാല്‍ ഗവും ജലവും കൂടിയോ അഥവാ സിങ്കും ഹൈഡ്രാക്ലോറിക്‌ ആസിഡും കൂടിയോ ഈ നിരോക്‌സീകരണത്തില്‍ ഉപയോഗിക്കാം.

PCl5 ആയുള്ള പ്രതിപ്രവര്‍ത്തനം. കീറ്റോണിലെ ഓക്‌സിജന്‍ അണുവിനെ PCl5 കൊണ്ട്‌ ക്ലോറിനണുക്കളാല്‍ പ്രതിസ്ഥാപിതമാക്കാം.

സങ്കലനങ്ങള്‍. സോഡിയം ബൈസല്‍ ഫൈറ്റ്‌, ഹൈഡ്രജന്‍ സയനൈഡ്‌ എന്നിവയുമായി ആല്‍ ഡിഹൈഡുകളെപ്പോലെ കീറ്റോണുകളും സങ്കലന യൗഗികങ്ങള്‍ നല്‌കുന്നു.

ഹാലൊജനീകരണം. കീറ്റോണുകളിലെ a -ഹൈഡ്രജനണുക്കളെ ഹാലൊജനുകള്‍ കൊണ്ട്‌ പ്രതിസ്ഥാപനം ചെയ്യാം. ഈ പ്രക്രിയയില്‍ ആസിഡുകളും ബേസുകളും ഉത്‌പ്രരകങ്ങളാകുന്നു.

ഉദാ. ആല്‍ ക്കലികളുടെ സാന്നിധ്യത്തിലാണെങ്കില്‍ ട്രബ്രാമൊ അസിറ്റോണ്‍ ഉണ്ടാകുന്നു.

കന്‍ഡന്‍സേഷന്‍. ആല്‍ ഡിഹൈഡുകളെപ്പോലെ കീറ്റോണുകള്‍ ഹൈഡ്രാക്‌സിന്‍ അമിന്‍, ഹൈഡ്രസിന്‍, ഫീനൈല്‍ ഹൈഡ്രസിന്‍, സെമികാര്‍ബസൈഡ്‌ എന്നിവയുമായി പ്രതിപ്രവര്‍ത്തിച്ച്‌ H2O നീക്കി യഥാക്രമം ഓക്‌സീം, ഹൈഡ്രസോണ്‍, ഫീനൈല്‍ ഹൈഡ്രസോണ്‍, സെമികാര്‍ബസോണ്‍ എന്നീ സംജാതങ്ങള്‍ നല്‌കുന്നു.

അമോണിയയുമായി പ്രതിപ്രവര്‍ത്തിച്ച്‌ കീറ്റോണുകള്‍ കന്‍ഡന്‍സേഷന്‍ ഉത്‌പന്നങ്ങളാണ്‌ നല്‌കുന്നത്‌ (ആന്‍ഡിഹൈഡുകള്‍ സങ്കലന ഉത്‌പന്നങ്ങളാണ്‌ തരുന്നത്‌). ഉദാഹരണമായി അസിറ്റോണ്‍ അമോണിയയുമായി ഡൈ അസിറ്റോണ്‍ അമിന്‍ നല്‌കുന്നു.

അസിറ്റോണ്‍-കന്‍ഡന്‍സേഷന്‍ കൊണ്ട്‌ കിട്ടുന്നവയാണ്‌ ഫോറോണ്‍, മെസിറ്റിലിന്‍ എന്നിവയും.

ഈനോളീകരണം. >CO ഗ്രൂപ്പിന്റെ തൊട്ടടുത്തുള്ള കാര്‍ബണ്‍ അണുവില്‍ ഹൈഡ്രജനണുകള്‍ ഉള്ള (a-ഹൈഡ്രജന്‍) കീറ്റോണുകള്‍ ക്ഷണത്തില്‍ ഈനോളീകൃതമാകുന്നു. അതായത്‌ ഒരു മ-ഹൈഡ്രജനണുവിന്റെ സങ്കലനത്താല്‍ (C-യില്‍ നിന്ന്‌ O-യിലേക്ക്‌) കീറ്റോണ്‍ ഐസൊമെറീകരിച്ച്‌ ഒരു അപൂരിത ആല്‍ ക്കഹോള്‍ (ഈനോള്‍=) ആയിത്തീരുന്നു. യഥാര്‍ഥത്തില്‍ ഈനോള്‍ ആകാന്‍ സാധ്യതയുള്ള എല്ലാ കീറ്റോണുകളും അവയുടെ ഈനോള്‍ രൂപവുമായി സന്തുലിതമായി മിശ്രിതരൂപത്തിലാണുള്ളത്‌. എന്നാല്‍ മിക്കപ്പോഴും ഈനോള്‍ രൂപത്തിന്റെ അളവ്‌ വളരെ തുച്ഛമായിരിക്കുമെന്നു മാത്രം. ഉദാ. അസിറ്റോണിലുള്ള ഈനോളിന്റെ അളവ്‌ ഏകദേശം 2.5x102 ശതമാനം മാത്രമാകുന്നു.

ഈ പ്രതിഭാസത്തിന്‌ കീറ്റോ-ഈനോള്‍ ടോട്ടോമെറിസം എന്നു പറയുന്നു. ഈനോളിലെ ചഞ്ചലമായ ഹൈഡ്രജനെ ആല്‍ ക്കലിലോഹങ്ങള്‍ കൊണ്ട്‌ പ്രതിസ്ഥാപിക്കാവുന്നതാണ്‌.

കീറ്റോണുകളുടെ മിക്ക പ്രതിപ്രവര്‍ത്തനങ്ങളിലും ഈനോള്‍ രൂപം മാധ്യമ-യൗഗികമാകുന്നു. കാര്‍ബണിക യൗഗികങ്ങളുടെ സംശ്ലേഷണത്തില്‍ വളരെ പ്രയോജനപ്പെടുന്ന അസിറ്റോ അസൈറ്റിക്‌ എസ്റ്റര്‍ ഒരു കീറ്റോ-ഈനോള്‍ മിശ്രിതമായതുകൊണ്ടുകൂടിയാണ്‌ അതില്‍ നിന്ന്‌ അനവധി തരത്തില്‍ പ്പെട്ട യൗഗികങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നത്‌. നോ. ടോട്ടോമെറിസം

(ഡോ. കെ.പി.ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍