This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിണ്ണനപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിണ്ണനപ്പം

അരിമാവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ഒരു പലഹാരം. ഇതിന്‌ കിണ്ണത്തപ്പം, കിണ്ണപ്പം, കിണ്ണിയപ്പം എന്നീ പേരുകളുമുണ്ട്‌. അരി വെള്ളത്തിലിട്ടു കുതിര്‍ത്തെടുത്ത്‌ തേങ്ങയും ചേര്‍ത്ത്‌ ആട്ടി ശര്‍ക്കര ചീകിയിട്ടു കുഴച്ച്‌ കിണ്ണത്തില്‍ കോരിയൊഴിച്ച്‌ ആവിയില്‍ പുഴുങ്ങിയാണ്‌ കിണ്ണനപ്പം തയ്യാറാക്കുന്നത്‌. കിണ്ണനപ്പത്തിന്റെ രുചി വര്‍ധിപ്പിക്കുന്നതിനായി ഏലയ്‌ക്ക, മുന്തിരിങ്ങ, അണ്ടിപ്പരിപ്പ്‌ എന്നിവ ചേര്‍ക്കാറുണ്ട്‌. അരിപ്പൊടി നന്നായി തെള്ളിയെടുത്ത്‌ കപ്പി (തരങ്ങ്‌) കാച്ചിച്ചേര്‍ത്ത്‌ കള്ളും പഞ്ചസാരയും ചേര്‍ത്ത്‌ കുഴച്ച്‌ അടുത്ത ദിവസം കാലത്ത്‌ കിണ്ണത്തില്‍ കോരിയൊഴിച്ച്‌ ആവിയില്‍ വേവിച്ചെടുക്കുന്ന പലഹാരത്തിനെയും പ്രാദേശികമായി കിണ്ണനപ്പമെന്നും കള്ളപ്പമെന്നും പറയാറുണ്ട്‌. ഇഡ്ഡലിമാവ്‌ കിണ്ണത്തിലൊഴിച്ച്‌ പുഴുങ്ങിയെടുക്കുന്നതിനെയും ബ്രാഹ്മണരുടെ ഇടയില്‍ കിണ്ണനപ്പം എന്നാണ്‌ പറയുന്നത്‌. നോ. കിണ്ണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍