This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലോകനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലോകനോ

IIocano

ഇലോകനോ വര്‍ഗത്തില്‍പ്പെട്ട ജനങ്ങളുടെ നൃത്തരൂപം

ഫിലിപ്പീന്‍സിലെ ഒരു ജനവര്‍ഗം. ജനസംഖ്യാടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം വഹിക്കുന്ന ഇക്കൂട്ടര്‍ സംസാരിക്കുന്ന ഭാഷയും ഇലോകനോ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇതിന്‌ ടിംഗു പ്രവിശ്യയിലെയും മറ്റു മലയോരപ്രദേശങ്ങളിലെയും ഭാഷയുമായി വളരെ ബന്ധമുണ്ട്‌.

ഇലോക്കോസ്‌നോര്‍ട്ട്‌, ഇലോക്കോസ്‌ സുര്‍, ലായൂണിയന്‍ തുടങ്ങി ഇലോകനോകള്‍ വസിക്കുന്ന പ്രധാന പ്രവിശ്യകള്‍ ഫിലിപ്പീന്‍സിലെ ഏററവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണ്‌. നെല്‍ക്കൃഷിയാണ്‌ പ്രധാന തൊഴില്‍. നെല്‍ക്കൃഷിയോടൊപ്പം അവര്‍ പച്ചക്കറിക്കൃഷിയും പുകയിലക്കൃഷിയും നടത്തിവരുന്നു. പന്നി, ആട്‌, കോഴി എന്നിവയെ വളര്‍ത്തുന്നുണ്ട്‌. കുറഞ്ഞ തോതില്‍ ഇവര്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്നുണ്ട്‌. കരകൗശലവിദ്യ മറ്റൊരു ജീവനോപാധിയാണ്‌. ഇലോകനോകള്‍ നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ക്ക്‌ ഫിലിപ്പീന്‍സിലെങ്ങും വലിയ പ്രിയമാണ്‌.

ഇലോകനോകളില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരാണ്‌. ബാക്കിയുള്ളവര്‍ ഫിലിപ്പീന്‍സ്‌ സ്വതന്ത്രസഭയുടെ അനുയായികളാണ്‌. കഗായന്‍ തടങ്ങളിലേക്കും മിന്‍ഡനാവോയിലേക്കും കുടിയേറ്റം നടത്തിയ ഇലോകനോകള്‍ ഈ പ്രദേശങ്ങളില്‍ അവരുടെ സാമ്പത്തികശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്‌. അതിനാല്‍ അവര്‍ "ഫിലിപ്പീന്‍സിലെ യാങ്കികള്‍' എന്നു വിശേഷിപ്പിക്കപ്പെട്ടുപോരുന്നു. പുതിയ പ്രദേശങ്ങളിലും സ്വന്തം ഭാഷയും സംസ്‌കാരവും നിലനിര്‍ത്താന്‍ ഇലോകനോകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഉത്തര ലൂസനിലെ ബന്ധഭാഷയായി ഇലോകനോ വികസിച്ചിട്ടുണ്ട്‌. ഇലോകനോകളുടെ ജീവിതരീതി മറ്റു ജനവിഭാഗങ്ങള്‍ അനുകരിക്കാന്‍ തുടങ്ങിയിട്ടുണ്ടുതാനും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B5%8B%E0%B4%95%E0%B4%A8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍