This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശൗചദീപകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശൗചദീപകം

16-ാം ശ.-ത്തിൽ ജീവിച്ചിരുന്ന മഴമംഗലത്ത്‌ പരമേശ്വരന്‍ നമ്പൂതിരി എന്ന പണ്ഡിതന്‍ ആശൗചക്രമങ്ങളെ വിവരിച്ചുകൊണ്ട്‌ സംസ്‌കൃതത്തിൽ രചിച്ച ഒരു പദ്യകൃതി; ആശൗചദീപിക എന്നും മഴമംഗലം ആശൗചം എന്നും ഉള്ള പേരുകളിലും ഈ ഗ്രന്ഥത്തിന്‌ കേരളത്തിൽ നല്ല പ്രചാരമുണ്ട്‌. "ജാലാംഗേധനസേവ്യനൽകലിദിനേƒഥാഭൂൽസമാപ്‌തം' എന്ന അവസാനശ്ലോകത്തിൽനിന്ന്‌ ഇതിന്റെ രചന സമാപിച്ചത്‌ കൊ.വ. 754 (എ.ഡി. 1579)-ലാണെന്ന്‌ കാണുന്നത്‌ ഗ്രന്ഥകാരന്റെ കാലത്തെക്കുറിച്ചുകൂടി കണക്കാക്കാന്‍ സഹായകമായിട്ടുണ്ട്‌.

കേരളീയർ ആചരിക്കേണ്ട പുല-വാലായ്‌മക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിൽ നിരവധിവൃത്തങ്ങളിൽ രചിക്കപ്പെട്ട 167 ശ്ലോകങ്ങളിലായി സമഗ്രമായി പ്രതിപാദിതമായിരിക്കുന്നു; തൃശ്ശൂരിന്‌ തെക്കും വടക്കുമുള്ള കേരളബ്രാഹ്മണരുടെ ഇടയിൽ ഈ അനുഷ്‌ഠാനക്രമങ്ങളിൽ കാണുന്ന ദേശഭേദങ്ങളേയും രചയിതാവ്‌ ഇതിൽ വിവരിച്ചിട്ടുണ്ട്‌. ആശൗചദീപകത്തിന്റെ ഒരു സംക്ഷിപ്‌തപുനഃപ്രസാധനമാണ്‌ 17-ാം ശ.-ത്തിൽ ഉണ്ടായ ആശൗചചിന്താമണി എന്ന ഗ്രന്ഥം. പുന്നശ്ശേരി നമ്പിനീലകണ്‌ഠശർമ (1858-1935), ടി.സി. പരമേശ്വരന്‍ മൂസ്സത്‌ (1867-1939), കൊടുങ്ങല്ലൂർ ഗോദവർമ ഇളയ തമ്പുരാന്‍ (1800-51), ഈ നൂറ്റാണ്ടിൽ ഒരു സി.കെ. വാസുദേവശർമ തുടങ്ങി പലരും സംസ്‌കൃതത്തിലും മലയാളത്തിലുമായി ആശൗചദീപകത്തിന്‌ പല വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍