This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവേഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവേഗം

Impulse

ഒരു ബലത്തിന്റെ പരിമാണവും അതു പ്രവർത്തിക്കുന്ന സമയാന്തരാളവും തമ്മിലുള്ള ഗുണനഫലത്തെ ആ ബലത്തിന്റെ ആവേഗം എന്നു പറയുന്നു. എ ന്യൂട്ടണ്‍ പരിമാണമുള്ള ഒരു ബലം സെക്കണ്ട്‌ പ്രവർത്തിക്കുമ്പോള്‍ അതുളവാക്കുന്ന ആവേഗം എ x ആയിരിക്കും. ആവേഗവും ബലത്തെപ്പോലെ തന്നെ ഒരു സദിശപരിമാണ(vector quantity)മാണ്‌. ന്യൂട്ടന്റെ രണ്ടാം ചലനനിയമം അനുസരിച്ച്‌ സംവേഗ(momentum)ത്തിന്റെ മാറ്റനിരക്ക്‌ ബലത്തിനു തുല്യമാണ്‌. മെക്കാനിക്‌സിലെ ആവേഗ സംവേഗപ്രമേയപ്രകാരം പ്രയുക്തബലത്തിന്റെ ആവേഗം, നിർദിഷ്‌ടസമയത്തിനുള്ളില്‍ വസ്‌തുവിനുണ്ടാകുന്ന സംവേഗവർധനവിനു തുല്യമായിരിക്കും.

നിമിഷമാത്രമായി പ്രവർത്തിക്കുന്ന ബലത്തെ ആവേഗി ബലം (impulsive force) എന്നു പറയുന്നു. ആവേഗി ബലത്തിന്റെ പ്രവർത്തനകാലം ഹ്രസ്വമായിരിക്കുന്നതിനാല്‍, അതിനിടയില്‍ ആ ബലത്തിനു വിധേയമാകുന്ന കണ(particle)ത്തിനു സംഭവിച്ചേക്കാവുന്ന സ്ഥാനചലനത്തെ അവഗണിക്കാവുന്നതാണ്‌. എങ്കിലും ആവേഗി ബലത്തിന്‌ ആവശ്യമുള്ളത്ര വലിയ പരിമാണം ഉണ്ടായിരിക്കുന്നതിനാല്‍ സംവേഗത്തില്‍ സാരമായ മാറ്റം സംഭവിക്കുന്നു.

ഹൃസ്വകാലത്തേക്കുമാത്രം ദോലനരഹിതമായ (nonoscillatory) ഒരു വൈദ്യുതതരംഗാഗ്ര(electrical wave form)ത്തിന്‌ കറന്റിന്റെയോ, വോള്‍ട്ടതയുടെയോ ആവേഗം എന്നും അത്തരം കറന്റിനെയോ, വോള്‍ട്ടതയെയോ ആവേഗി എന്നും പറയാറുണ്ട്‌; പള്‍സ്‌ (pulse) എന്ന പേരിലാണ്‌ ഇത്തരം തരംഗാഗ്രങ്ങള്‍ സാധാരണ അറിയപ്പെടുന്നത്‌.

(കെ. ബാബു ജോസഫ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B5%87%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍