This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദവികടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദവികടന്‍

തമിഴിലെ പ്രമുഖമായ ഒരു വാരിക. ചലച്ചിത്രനിര്‍മാതാവും സംവിധായകനുമായ എസ്.എസ്. വാസന്‍ 1924-ല്‍ പ്രസിദ്ധീകരണമാരംഭിച്ചു. വാസവന്റെതന്നെ നര്‍മരസപ്രധാനമായ ലേഖനങ്ങളും പത്രപ്രവര്‍ത്തനചാതുരിയുമാണ് ആനന്ദവികടന്റെ ആദ്യകാല വിജയത്തിനു നിദാനം. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മറ്റു തമിഴ്വാരികകളില്‍നിന്നും തികച്ചും ഭിന്നമായ ഒരു സ്ഥാനം ഇതിന് അവകാശപ്പെടാനില്ല. ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങളുടെ വിവരണങ്ങളാണ് ഏറിയകൂറും. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ പലപ്പോഴും ഇതില്‍ കണ്ടില്ലെന്നു വരും. സാഹിത്യപരമായി നോവലുകള്‍ക്കും ചെറുകഥകള്‍ക്കും പ്രമുഖസ്ഥാനം കല്പിക്കപ്പെടുന്നു. ഒരേ ലക്കത്തില്‍ ഒന്നിലധികം നോവലുകള്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയെന്നത് സാധാരണയാണ്. ആനന്ദവികടന്റെ മൂന്നു ലക്ഷത്തില്‍പ്പരം കോപ്പികള്‍ പ്രചരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍