This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനക്കൊട്ടില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനക്കൊട്ടില്‍

വൈക്കം ക്ഷേത്രത്തിലെ ആനക്കൊട്ടില്‍

ആനയ്ക്കുള്ള കെട്ടിടം എന്ന അര്‍ഥത്തിലാണ് ആനക്കൊട്ടില്‍ എന്നു പറയുക. കൊട്ടില്‍ എന്നതിന് കുടില്‍, വാസസ്ഥാനം, കെട്ടിടം എന്നിങ്ങനെ അര്‍ഥമുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആനകളെ ചമയങ്ങളണിയിച്ച് എഴുന്നള്ളിച്ച് നിര്‍ത്തുവാന്‍വേണ്ടി ക്ഷേത്രങ്ങളുടെ മുന്നില്‍ നിര്‍മിക്കുന്ന ഉയരംകൂടിയ ശാലയാണിത്. തച്ചുശാസ്ത്രവിധിപ്രകാരം നിര്‍ദിഷ്ട-അളവിലാണ് ഇതു നിര്‍മിക്കുന്നത്. ഏറ്റവും ഉയരംകൂടിയ ആന തുമ്പിക്കൈ ഉയര്‍ത്തിനിന്നാല്‍ തൊടാനാവാത്ത ഉയരത്തില്‍, ബലമുള്ള തൂണുകളുടെ മുകളിലാണ് ആനക്കൊട്ടില്‍ ഉറപ്പിക്കുക. വശങ്ങള്‍ കെട്ടിമറയ്ക്കാതിരിക്കുന്നതുകൊണ്ട് ദര്‍ശനത്തിനു തടസ്സമുണ്ടാകുകയില്ല. ചില ക്ഷേത്രങ്ങളില്‍ വളപ്പിനു ചുറ്റുമുള്ള മതിലിനോടു ചേര്‍ന്ന് പ്രധാനകവാടത്തിന്റെ ഒരു ഭാഗമായി ആനക്കൊട്ടില്‍ നിര്‍മിക്കാറുണ്ട്. ചില പുരാതന ക്രൈസ്തവദേവലായങ്ങളിലും ആനക്കൊട്ടിലുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

(ജി. ഭാര്‍ഗവന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍