This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍മേസീ

ഒരു സുപ്രധാന യൂറോപ്യന്‍ ചോലമരമായ 'എം' വൃക്ഷം ഉള്‍ പ്പെട്ട (Elm tree-Ulmus sp.) കുടുംബം. 15-ഓളം ജീനസ്സുകളും 150-ല്‍ പ്പരം സ്പീഷീസും ഈ കുടുംബത്തിലുണ്ട്. രസഭരമായ (succulent) തണ്ടുകളോടുകൂടിയതും ഇല പൊഴിക്കുന്ന സ്വഭാവമുള്ളതുമായ വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ് ഇതിലെ അംഗങ്ങള്‍ മിക്കതും. ഇവയെ ഉഷ്ണമേഖലയിലും ശീതമേഖലയിലും കണ്ടുവരുന്നു. ശല്ക്കാവരണമുള്ള മുകുളങ്ങള്‍ ഈ കുടുംബത്തിന്റെ പ്രത്യേകതയാണ്. ഇലകള്‍ ലഘുവും (simple), ദന്തുരമായ (serrate) അരികും പിച്ഛാകാര (pinnate) സിരാവിന്യാസവും ഉള്ളവയാണ്. പുഷ്പങ്ങള്‍ ചെറുതും, കൂട്ടമായോ പെണ്‍പൂക്കള്‍ മാത്രം ഒറ്റയായോ കാണപ്പെടുന്നതുമാണ്. അവ ഏകലിംഗികളോ ദ്വിലിംഗികളോ ആകാം. ദളങ്ങള്‍ (petals) ഇല്ലെന്നത് ഇവയുടെ ഒരു പ്രത്യേകതയാണ്. ബാഹ്യദളപുടത്തിന് (calyx) 3 മുതല്‍ 9 വരെ ഇതളുകള്‍ ഉണ്ടായിരിക്കും. സ്റ്റേമനു(stamen)കളുടെ എണ്ണം ബാഹ്യദളപുടങ്ങളുടെ അത്രതന്നെയായിരിക്കും. ഊര്‍ധ്വവര്‍ത്തി (superior)യായ അണ്ഡാശയത്തിന് ഒരു അറ മാത്രമേയുള്ളു; ഒരു ബീജാണ്ഡവും (ovule) കാണപ്പെടുന്നു. ഫലം അമ്രകം (drupe) അല്ലെങ്കില്‍ അണ്ടി (nut) ആയിരിക്കും.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍