This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഫാല്‍ഫ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഫാല്‍ഫ

Alfalfa

അല്‍ഫാല്‍ഫ:മെഡിക്കാഗോ സറ്റെവ

പയറുവര്‍ഗത്തില്‍ പ്പെട്ട ഒരു ചെടി; ലൂസര്‍നെ (Lucerne) എന്നും ഇതിന് പേരുണ്ട്. കാലിത്തീറ്റയ്ക്കായി വന്‍തോതില്‍ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും കൃഷിചെയ്തുവരുന്നു. അനവധി സ്പിഷീസുകളുണ്ടെങ്കിലും മെഡിക്കാഗോ സറ്റൈവ (Medicago sativa) എന്ന ഇനമാണു കൂടുതലായി കൃഷി ചെയ്യപ്പെടുന്നത്. ഇതിന്റെ വേര് 7½ മീ. വരെ ആഴത്തില്‍ കടന്നുചെല്ലാറുണ്ട്. മണ്ണില്‍ നൈട്രജന്റെ അളവ് വര്‍ധിപ്പിച്ചു ഫലഭൂയിഷ്ടമാക്കാനും ഇത് കൃഷിചെയ്യാറുണ്ട്. ഇതിന്റെ വേരില്‍ കണ്ടുവരുന്ന റൈസോബിയം സ്പീഷീസില്‍ പ്പെട്ട ബാക്ടീരിയ അന്തരീക്ഷവായുവില്‍നിന്ന് നൈട്രജന്‍ വലിച്ചെടുക്കാന്‍ കഴിവുള്ളതാണ്. ചെടി വെട്ടിമാറ്റിക്കഴിയുമ്പോള്‍ നൈട്രജന്‍ സംഗ്രഹിച്ചുവയ്ക്കുന്ന ചെറുമുഴകളോടുകൂടിയ വേരുകള്‍ മണ്ണില്‍ വളമായി ചേരുന്നു. വിളമാറ്റസമ്പ്രദായത്തിലുള്ള (Rotation of crops) കൃഷിയില്‍ അല്‍ഫാല്‍ഫ ചെടിയുടെ പ്രാധാന്യം ഇതില്‍നിന്ന് വ്യക്തമാണ്. ഒരു ഏക്കറില്‍നിന്നു സാധാരണഗതിയില്‍ രണ്ടു മുതല്‍ എട്ട് വരെ ടണ്‍ ഉണക്കവൈക്കോല്‍ ലഭിക്കാറുണ്ട്. വൈക്കോലില്‍ 17-20 ശ.മാ. മാംസ്യം അടങ്ങിയിട്ടുണ്ട്. അധികഗുണമുള്ള വൈക്കോല്‍ ലഭ്യമാകുവാന്‍ പൂത്തുതുടങ്ങുമ്പോള്‍ തന്നെ ഇവയെ വെട്ടിയെടുക്കുകയും ഇലകള്‍ കൊഴിയാതെ സൂക്ഷിക്കുകയും വേണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍