This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍പസിലികശില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍പസിലികശില

Basic rock

സിലികയുടെ ആപേക്ഷിക അളവിനെ ആശ്രയിച്ചുള്ള വിഭജനമനുസരിച്ച് 52 ശ.മാ.-ത്തിനും 42 ശ.മാ.-ത്തിനും ഇടയ്ക്കു സിലികാംശമുള്ള ആഗ്നേയശിലകളെ സൂചിപ്പിക്കുന്നതിനുപയോഗിച്ചിരുന്ന പദം; 'സബ്സിലിസിക്' (sub silicic) എന്ന സംജ്ഞയും പ്രയോഗത്തിലുണ്ടായിരുന്നു. വോണ്‍ കോട്ടാ എന്ന ഭൂവിജ്ഞാനി ഇവയെ ബേസൈറ്റുകള്‍ (basites) എന്നാണു വിളിച്ചിരുന്നത്. മഗ്നീഷ്യം, അയണ്‍ (ഇരുമ്പ്), മാങ്ഗനീസ് തുടങ്ങിയ മാഫിക് (mafic) ധാതുക്കളുടെ അംശം താരതമ്യേന കൂടുതലുള്ളതും സിലികാംശം കുറവുള്ളതുമായ ശിലകള്‍ക്കാണ് അല്പസിലികം എന്ന വിശേഷണം ഇപ്പോള്‍ നല്കിവരുന്നത്. ഇവയില്‍ ഒലിവിന്‍, പൈറോക്സീന്‍, ആംഫിബോള്‍ എന്നീ ധാതുക്കളുടെ അംശം വളരെ കൂടുതലായിരിക്കും; ക്വാര്‍ട്സിന്റെ അംശം മിക്കവാറും ഉണ്ടായിരിക്കുകയില്ല.

കാല്‍ക്-ആല്‍കലിക (calc-alkali) ഇനത്തിലുള്ള ശിലകളാണ് അല്പസിലികങ്ങള്‍ക്ക് ഉത്തമ ദൃഷ്ടാന്തങ്ങള്‍. ഗാബ്രോ, ഡോളറൈറ്റ്, ബസാള്‍ട്ട് എന്നിവ ഈ ഇനത്തില്‍ പ്പെടുന്നു; ബസാള്‍ട്ടുകളാണ് ഏറ്റവും പ്രമുഖം. ബേസിക് പ്ലാജിയോക്ലേസും പൈറോക്സീനുമാണ് സാധാരണ ബസാള്‍ട്ടുകളില്‍ കാണുന്നത്. ഒലിവിന്‍ അവശ്യഘടകമായിട്ടുള്ളവയുമുണ്ട് (ഒലിവിന്‍ ബസാള്‍ട്ട്). നോറൈറ്റ്, അനോര്‍തൊസൈറ്റ്, ലിംബര്‍ജൈറ്റ്, ടാക്കിലൈറ്റ് എന്നീ ശിലകളും അല്പസിലികങ്ങളാണ്.

സിലികാംശം 45 ശ.മാ.-ത്തില്‍ കുറവായും, മാഫിക് ധാതുക്കള്‍ അവശ്യഘടകമായുമുള്ള ശിലകളെ അത്യല്പസിലികം (ultra basic) എന്നു വിശേഷിപ്പിക്കുന്നു. പെരിഡോട്ടൈറ്റ് അത്യല്പസിലിക ശിലയ്ക്കുദാഹരണമാണ്.

(എം.പി. മുരളീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍