This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഗരിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഗരിതം

Algorithm


ഗണിതശാസ്ത്രത്തിലെ ചില പ്രത്യേകതരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകതാനമായ രീതിയില്‍ ആവിഷ്കരിക്കപ്പെടുന്ന അഭിക്രിയകള്‍; അല്‍ഗരിസം എന്നും പറയാറുണ്ട്. അങ്കഗണിതത്തിലെന്നപോലെ ഹരണം എന്ന ക്രിയയും ശിഷ്ടം എന്ന ആശയവും ബീജഗണിതത്തിലും കാണാം. ഇവയെ ഘടിപ്പിച്ചുകൊണ്ട് ആവിഷ്കരിക്കപ്പെട്ട അഭിക്രിയകള്‍ക്ക് യുക്ളീഡിയ-അല്‍ഗരിതം എന്നു പറയുന്നു.

ഉദാ. 30 = 3 x 8 + 6, 8 = 1 x 6 + 2, 6 = 3 x 2 + 0. ഇന്ത്യന്‍-അറബി അക്കങ്ങള്‍ ഉപയോഗിച്ചുള്ള കണക്കിന് മധ്യകാലഘട്ടത്തില്‍ ഈ പേര് പറഞ്ഞിരുന്നു. അബാക്കസ്സും അല്‍ഗരിതവും മധ്യകാലഘട്ടത്തില്‍ ഗണിതക്രിയകളില്‍ ഉപയോഗിക്കപ്പെട്ടുവന്നു.

നോ: ആള്‍ജിബ്ര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍