This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍അമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍അമീന്‍

മക്കാ നിവാസികള്‍ മുഹമ്മദ്നബിയെ ചെറുപ്പംമുതല്‍ക്കേ അഭിസംബോധന ചെയ്തിരുന്ന നാമം. വിശ്വസ്തനായവന്‍ എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ഈ പദം വിശ്വസ്തത പാലിക്കുന്ന എല്ലാവരെയും കുറിച്ച് ഉപയോഗിക്കാമെങ്കിലും മുസ്ലിംചരിത്രത്തില്‍ മുഹമ്മദ്നബിയെയാണ് ബഹുമാനപൂര്‍വം ഇങ്ങനെ സംബോധന ചെയ്തിരുന്നത്.

ദൈവികസന്ദേശം ലഭിക്കുന്നതിനു വളരെ മുന്‍പുതന്നെ മുഹമ്മദിന്റെ സത്യസന്ധതയും കൃത്യനിഷ്ഠയും നീതിബോധവും സദാചാരതത്പരതയും പരിശുദ്ധ ജീവിതവും പ്രസിദ്ധമായിരുന്നു. നബിയായതിനുശേഷം ഇദ്ദേഹത്തോടു ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ക്കുപോലും, ഇദ്ദേഹത്തിന്റെ സ്വഭാവനൈര്‍മല്യത്തിലും ആത്മാര്‍ഥതയിലും സഹാനുഭൂതിയിലും ദൈവഭക്തിയിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ന്യൂനതയുടെ ലേശംപോലും ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. തന്മൂലം അല്‍അമീന്‍ എന്ന സംജ്ഞയ്ക്ക് നബി സര്‍വഥാ യോഗ്യനായി കരുതപ്പെടുന്നു എന്ന വിവക്ഷ ലഭിച്ചു.

മുഹമ്മദ് അബ്ദുറഹിമാന്റെ പത്രാധിപത്വത്തില്‍ 1923-ല്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധപ്പെടുത്തിയ ദിനപത്രത്തിന്റെ പേരും അല്‍അമീന്‍ എന്നായിരുന്നു.

(പ്രൊഫ. കാദര്‍ ഉണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍