This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിഡേഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിഡേഡ്

Alidade

പ്ലെയിന്‍ ടേബിള്‍ (plane table) രീതിയില്‍ സ്ഥലാകൃതീയ സര്‍വേക്ഷണ(topographic surveying)ത്തിനും, ഭൂമാപന(mapping) ത്തിനും ഉപയോഗിക്കുന്ന ഒരു ഉപകരണം. കോണീയ (angular) അളവുകള്‍ക്കുപയോഗിക്കുന്ന ദര്‍ശനോപാധികള്‍ക്കും, സൂചകങ്ങള്‍ക്കും അലിഡേഡ് എന്നു പറയാറുണ്ട്.

പ്ലെയിന്‍ അലിഡേഡ്

അലിഡേഡുകള്‍ പ്രധാനമായി രണ്ടുതരത്തിലുണ്ട്. ദൂരദര്‍ശിനി ഘടിപ്പിച്ചിട്ടുള്ള അലിഡേഡുകള്‍ക്ക് 'ദൂരദര്‍ശിനി അലിഡേഡ്' എന്നു പറയുന്നു; മറ്റുള്ളവയ്ക്കു പൊതുവേ പ്ലെയിന്‍ അലിഡേഡെന്നും. ടേബിളില്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കാവുന്നതരത്തിലുള്ള പരന്ന അടിഭാഗത്തോടുകൂടിയതാണ് ദൂരദര്‍ശിനി അലിഡേഡ്. അടിഭാഗത്തിന് ഒരു നേര്‍വക്ക് ഉണ്ടായിരിക്കും; മുകള്‍ഭാഗത്ത് അടയാളപ്പെടുത്തിയിട്ടുള്ളതും, വൃത്തത്തിലുള്ളതുമായ ഒരു പ്ലേറ്റ് ലംബമായി ഘടിപ്പിച്ചിരിക്കും. ഇതിനോടു തൊട്ടുതന്നെ ദൂരദര്‍ശിനിയും ഉണ്ട്. പ്ലെയിന്‍ അലിഡേഡിന്റെ രണ്ടറ്റത്തും ഓരോ നിരീക്ഷണപ്പൊഴികളുണ്ടായിരിക്കും. ഒരറ്റത്തുള്ള പൊഴി നന്നേ ഇടുങ്ങിയതാണ്; മറ്റേ അറ്റത്തുള്ള നിരീക്ഷണപ്പൊഴിയുടെ നടുവില്‍ ലംബമായി ഒരു കമ്പിയോ, നാരോ കെട്ടിയിരിക്കും. പ്ലെയിന്‍ ടേബിള്‍ ബിന്ദുവില്‍നിന്നു നിരീക്ഷണബിന്ദുവിലേക്കുള്ള ദിശ തിട്ടപ്പെടുത്തുന്നതിന് ഈ ദര്‍ശനപ്പൊഴികള്‍ ഉപയോഗിക്കുന്നു.

സ്റ്റേഡിയാ രീതി ഉപയോഗിച്ചാണ് പ്ലെയിന്‍ ടേബിള്‍ ബിന്ദുവും നിരീക്ഷണബിന്ദുവും തമ്മിലുള്ള ദൂരവും ഉയരവ്യത്യാസവും സാധാരണ നിശ്ചയിക്കുക. പ്ലെയിന്‍ ടേബിള്‍ ബിന്ദുവില്‍നിന്നും നിരീക്ഷണ ബിന്ദുവിലേക്കുള്ള ദിശ അലിഡേഡുപയോഗിച്ച് നിര്‍ണയിക്കുന്നു. അതിനുശേഷം അലിഡേഡിന്റെ അടിഭാഗത്തുള്ള നേര്‍വക്കുപയോഗിച്ച് ദിശാരേഖ വരയ്ക്കുകയും സ്കെയിലിനനുസരിച്ചുള്ള ദൂരം രേഖയില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%BF%E0%B4%A1%E0%B5%87%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍