This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാരിപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാരിപ്പ്

ദക്ഷിണേന്ത്യയിലുള്ള സാമ്പ്രദായിക നാട്യങ്ങളിലൊന്നായ ഭരതനാട്യത്തിലെ ഒരു ഘടകം. അലാരിപ്പ്, ജതിസ്വരം, ശബ്ദം, വര്‍ണം, പദം, തില്ലാന എന്നിവയാണു നാട്യപ്രകടനത്തിന്റെ പരിപാടികള്‍. തമിഴ്നാട്ടില്‍ നടപ്പുള്ള നാട്യത്തില്‍ ഒന്നാമത്തെ ചടങ്ങായ അലാരിപ്പ്, പുഷ്പാഞ്ജലി നൃത്തത്തിലുള്‍പ്പെട്ട സഭാവന്ദനത്തിന്റെ മിക്ക അംശങ്ങളും ഉള്‍ക്കൊള്ളുന്നു. സദസ്സിനും അരങ്ങിനും അഞ്ജലീപൂര്‍വം പുഷ്പാര്‍ച്ചന ചെയ്തു നടനമാടി ഒരു നടി രംഗപൂജ നിര്‍വഹിക്കുന്നതാണ് പുഷ്പാഞ്ജലി. അലാരിപ്പില്‍ രാഗംപാടാതെ ഒരുതാളത്തില്‍ 'താംതിതാ തെയ്ത്തതെ' എന്ന വായ്ത്താരിമാത്രം പല ആവര്‍ത്തനങ്ങളോടെ വിളംബമധ്യമകാലങ്ങളില്‍ അവസാനമൊരു ചെറിയ തീര്‍മാനത്തിന്റെ മുത്തായ്പ്പോടുകൂടി ആടിവരുന്നു. സ്തോത്രരൂപത്തിലുള്ള ചില ചൊല്‍ക്കെട്ടുകളും ഇതില്‍ ചേര്‍ക്കാറുണ്ട്. പക്ഷേ ആ സ്തോത്രത്തിന്റെ അര്‍ഥമൊന്നും അഭിനയിക്കാറില്ല. മേളം ആരംഭിച്ചാലുടന്‍ നടി അണിയറയില്‍നിന്നു വന്ന് ആദ്യമായി പ്രേക്ഷകരുടെ മുന്നില്‍നില്ക്കുന്ന നിലയില്‍ തന്റെ കലാചാതുര്യത്തെ ഒന്നാമതായി കാണിച്ചുകൊടുക്കേണ്ട ഒരു അവസരമെന്ന നിലയ്ക്ക് ഈ ചടങ്ങ് പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.

(ടി.എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍