This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലമാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലമാരി

അലമാരി

വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ വയ്ക്കത്തക്കവിധം പല തട്ടുകളോടുകൂടി പണിചെയ്യപ്പെടുന്ന ഗൃഹോപകരണം. തടികൊണ്ടോ ഇരുമ്പുകൊണ്ടോ ഇതു നിര്‍മിക്കുന്നു. അല്‍മാരി, അലുമാരി, അലമാര എന്നിങ്ങനെ ഈ പേരിനു പ്രാദേശിക ഭേദങ്ങള്‍ നിലവിലുണ്ട്. ധാരാളം കൊത്തുപണികളുളള അലമാരികളായിരുന്നു പണ്ടു പ്രചാരത്തിലിരുന്നത്. ഭവനത്തോടൊപ്പം ഭിത്തിയില്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഭിത്തിയലമാരി. അതുപോലെ ഭിത്തികള്‍ കൂടിച്ചേരുന്ന മൂലകളില്‍ ചേര്‍ത്തു പണിയുന്നവയ്ക്ക് മൂലയലമാരി എന്നും പറയും. സ്ഥലത്തിന്റെ കുറവു പരിഹരിക്കുന്നതിന് ഇത്തരം ഭിത്തിയലമാരികള്‍ വളരെ ഉപകരിക്കുന്നു. ജപ്പാനില്‍ ഇവയ്ക്കു വളരെ പ്രചാരമുണ്ട്. അവരുടെ മുറികള്‍ മിക്കവാറും ശൂന്യമായിരിക്കും. വസ്ത്രങ്ങള്‍ തുടങ്ങി കിടക്കവരെ ഈ തരം അലമാരികളിലാണു സൂക്ഷിക്കുക. മൂലയലമാരികള്‍ അലങ്കാരവസ്തുക്കള്‍, പുസ്തകങ്ങള്‍ മുതലായവ വയ്ക്കുന്നതിനു പ്രയോജനപ്പെടുത്തിവരുന്നു. കൗതുകവസ്തുക്കള്‍ അലങ്കരണാര്‍ഥം പ്രദര്‍ശിപ്പിക്കുന്നതിന് ആധുനിക ഗൃഹങ്ങളുടെ സ്വീകരണമുറികളില്‍ കണ്ണാടിച്ചില്ലുകളിട്ട ഷോക്കേസുകള്‍ (show cases) ഉണ്ടാക്കാറുണ്ട്. ഇതും അലമാരികളുടെ കൂട്ടത്തില്‍പ്പെടുന്നു. കച്ചവടസ്ഥാപനങ്ങളിലെല്ലാം ഇവ സുലഭമായി കാണാം.

ഭക്ഷ്യവസ്തുക്കളും വ്യഞ്ജനങ്ങളും സൂക്ഷിക്കുന്നതിനുള്ള അലമാരികള്‍ പ്രത്യേക രീതിയിലാണ് നിര്‍മിക്കുന്നത്. ഇതിന്റെ മുന്‍വശത്തെ കതകുകളില്‍ കുറച്ചുഭാഗം കാറ്റുകയറത്തക്കവിധം വല അടിച്ചിരിക്കും. ആധുനികകാലത്ത് ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന അലമാരികള്‍ക്കുപകരം റഫ്രിജിറേറ്ററുകള്‍ പ്രചരിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍