This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കാരദീപിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലങ്കാരദീപിക

അലങ്കാരശാസ്ത്രത്തെക്കുറിച്ചുള്ള ഒരു മലയാളഗ്രന്ഥം. 'കുഞ്ഞാരു' എന്ന പേരില്‍ അറിയപ്പെടുന്ന എണ്ണയ്ക്കാട്ടു രാജരാജവര്‍മയാണ് (1853-1917) ഗ്രന്ഥകര്‍ത്താവ്. കുവലയാനന്ദത്തിലെ 100 അര്‍ഥാലങ്കാരങ്ങള്‍ക്കു ലക്ഷണവും ഉദാഹരണവും വിശദീകരണവും ഇതില്‍ കൊടുത്തിരിക്കുന്നു. അനുഷ്ടുപ് വൃത്തത്തിലുള്ള കാരികകൊണ്ട് ലക്ഷണവും ഉദാഹരണവും സൂചിപ്പിച്ചശേഷം വ്യാഖ്യാനംകൊണ്ട് അവയുടെ അര്‍ഥം വിവരിക്കുന്ന രീതിയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്.


'ഒരുപോലെ കരുത്തുള്ള


രണ്ടെണ്ണങ്ങള്‍ക്കു തങ്ങളില്‍


വിരോധം വികല്പമാം.


വിശ്വം ഭരിക്കും നീയെന്നെ-


ക്കൂടെ നന്നായ് ഭരിക്കയോ


വിശ്വത്തില്‍നിന്നു വെളിയി-


ലാക്കയോ വേണമച്യുത.'


ഇതാണ് രചനയുടെ മാതൃക. ഓരോ അലങ്കാരത്തിനും രണ്ട് ഉദാഹരണം വീതമുണ്ട്. കാരികയില്‍പ്പെടാത്ത രണ്ടാമത്തെ ഉദാഹരണപദ്യങ്ങള്‍ പ്രായേണ നീണ്ട വൃത്തങ്ങളിലുള്ളതാണ്. ശ്രീകൃഷ്ണപരമാണ് ഉദാഹരണങ്ങളെല്ലാം. ഗ്രന്ഥകര്‍ത്താവിന്റെ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അലങ്കാരദീപിക.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍