This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലകലൂഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലകലൂഫ്

Alacaluf


നാമാവശേഷമായ ഒരു അമേരിന്ത്യന്‍ ഗോത്രം. പാറ്റഗോണിയാതീരത്തുള്ള ദ്വീപുകളിലാണ് ഈ വര്‍ഗക്കാര്‍ താമസിച്ചിരുന്നത്. പെനാസ് ഉള്‍ക്കടല്‍ മുതല്‍ റ്റിയെറാഡെല്‍ ഹൂഗോയിലെ ബ്രെക്നോക് ഉപദ്വീപുവരെയുള്ള പ്രദേശങ്ങളിലും മഗലന്‍ ഇടുക്കിലും ഇക്കൂട്ടരുടെ തോണികള്‍ ധാരാളമായി കണ്ടിരുന്നു. റ്റിയെറാ ഡെല്‍ ഫൂഗോയിലെ വഞ്ചിക്കാരായ 'യാഹ്ഗാന്‍' വര്‍ഗത്തിന്റെ സംസ്കാരത്തോടു സാദൃശ്യമുള്ളവയാണ് അലകലൂഫ് വര്‍ഗത്തിന്റെ സംസ്കാരവും ജീവിതരീതിയും. പലകകള്‍ ചേര്‍ത്തുണ്ടാക്കിയ വള്ളങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പോളിനേഷ്യയിലെ സംസ്കാരത്തിന്റെ സ്വാധീനതകൊണ്ടാണ് അലകലൂഫ് ഇത്തരം വള്ളങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നതെന്നു പറയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%95%E0%B4%B2%E0%B5%82%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍