This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ്റാഷെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറ്റാഷെ

Attache

നയതന്ത്ര ഉദ്യോഗസ്ഥന്‍. 'അറ്റാഷെ' എന്ന ഫ്രഞ്ചുപദത്തിന്റെ അര്‍ഥം 'ബന്ധപ്പെട്ടവന്‍' എന്നാണ്. ഒരു രാജ്യത്തിന്റെ നയതന്ത്രപ്രതിനിധിയായി വേറൊരു രാജ്യത്ത് ഉദ്യോഗം വഹിക്കുന്ന അംബാസഡര്‍, ഏതെങ്കിലും പ്രത്യേകകാര്യം പ്രമാണിച്ചു നിയമിതനാകുന്ന ഉന്നതസ്ഥാനിയായ പ്രതിനിധി മുതലായവര്‍ക്കു വിദഗ്ധോപദേശം നല്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഒന്നോ അതിലധികമോ അറ്റാഷെമാര്‍ നിയമിക്കപ്പെടുന്ന പതിവുണ്ട്. സൈനികകാര്യങ്ങളില്‍ വിദഗ്ധമായ അഭിപ്രായങ്ങള്‍ പറയുന്നതിനും ഉപദേശങ്ങള്‍ നല്കുന്നതിനുമാണ് സാധാരണയായി അറ്റാഷെ നിയമിതനാകുന്നത്. അംബാസഡറെക്കാള്‍ താണപദവിയാണ് അറ്റാഷെയുടേതെങ്കിലും സുരക്ഷിതത്വം തുടങ്ങിയ മിക്ക സൌജന്യാവകാശങ്ങളും അറ്റാഷെയ്ക്കും ലഭ്യമാണ്. ധാരാളം പരിചയവും വൈദഗ്ധ്യവും നേടിയിട്ടുള്ളവരാണ് അറ്റാഷെമാര്‍. സാമൂഹിക സാംസ്കാരികരംഗങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും വിലപ്പെട്ട ഉപദേശം നല്കുന്നതിനായി നിയമിക്കപ്പെടുന്ന അറ്റാഷെമാര്‍ പല രാജ്യങ്ങളിലും സേവനം ചെയ്യുന്നു. ശാസ്ത്രീയ സാങ്കേതികവിഷയങ്ങളില്‍ ഉപദേശം നല്കുന്നതിനുള്ള അറ്റാഷെകളും നിയമിക്കപ്പെടാറുണ്ട്. അറ്റാഷെകള്‍ പൊതുവേ വിദേശകാര്യാലയത്തോടു ബന്ധപ്പെട്ടിരിക്കുന്നു. സൈനിക-നാവിക-സാംസ്കാരിക മേഖലകളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയവര്‍ അന്താരാഷ്ട്ര പ്രതിപുരുഷാലയങ്ങളിലെല്ലാം തന്നെ ഉണ്ട്. മിലിട്ടറി അറ്റാഷെ, കള്‍ച്ചറല്‍ അറ്റാഷെ, എഡ്യൂക്കേഷണല്‍ അറ്റാഷെ, നേവല്‍ അറ്റാഷെ തുടങ്ങി പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ മിക്ക പ്രതിപുരുഷാലയങ്ങളിലും ഉണ്ട്.

(പ്രൊഫ. വി. ടൈറ്റസ് വര്‍ഗീസ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B7%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍