This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ധകാലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ധകാലം

Dichotomy


ജ്യോതിശ്ശാസ്ത്രം അനുസരിച്ച് ചന്ദ്രന്‍ അര്‍ധവൃത്തമായി കാണപ്പെടുന്ന സമയം. ചന്ദ്രഗ്രഹണമൊഴിച്ചുള്ള എല്ലാ സമയങ്ങളിലും ചന്ദ്രന്റെ പകുതിഭാഗത്ത് സൂര്യപ്രകാശം പതിക്കുന്നുണ്ട്. സൂര്യനും ചന്ദ്രനും ഭുമിക്ക് എതിര്‍വശങ്ങളില്‍ വരുന്ന പൌര്‍ണമിദിനത്തില്‍ മാത്രമേ ചന്ദ്രനെ മുഴുവൃത്തമായി കാണുവാന്‍ കഴിയുകയുള്ളൂ. മറ്റെല്ലാ ദിവസങ്ങളിലും ഭൂമിയും സൂര്യനും ചന്ദ്രനില്‍ സമ്മുഖമാക്കുന്ന കോണത്തെ അടിസ്ഥാനമാക്കി നേര്‍ത്തകലയായോ, അര്‍ധകലയായോ, അര്‍ധാധികകലയായോ മാത്രമാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രനില്‍ സമ്മുഖമാക്കുന്നത് ഒരു ലംബകോണം ആകുമ്പോഴാണ് അര്‍ധകാലം, അതായത് ചന്ദ്രന്‍ അര്‍ധവൃത്താകാരമായി കാണപ്പെടുന്നത്. ഈ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയില്‍ സമ്മുഖമാക്കുന്ന കോണം നിര്‍ണയിക്കുകയാണെങ്കില്‍ സൂര്യചന്ദ്രന്മാരും ഭൂമിയുംകൂടിയുള്ള ത്രിഭുജത്തിന്റെ മൂന്നു കോണങ്ങളും അറിയാറാകും. ഈ ത്രിഭുജത്തില്‍നിന്ന് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തെ ആധാരമാക്കി ഭൂമിയും സൂര്യനുമായുള്ള ദൂരം നിര്‍ണയിക്കാം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ലംബനരീതി (parallax) ഉപയോഗിച്ചു കണ്ടുപിടിക്കാം. എന്നാല്‍ കുന്നും കുഴിയും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലം അര്‍ധകാലത്തിന്റെ കൃത്യമായ നിര്‍ണയത്തെ അപ്രായോഗികമാക്കുന്നു. അതിനാല്‍ ഈ മാര്‍ഗമുപയോഗിച്ചുള്ള ദൂരനിര്‍ണയം വേണ്ടത്ര തൃപ്തികരമല്ല.

(പ്രൊഫ. എസ്.എല്‍. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍