This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരമതില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരമതില്‍

Parapet

കെട്ടിടത്തിന്റെ മേല്ക്കൂര, ബാല്ക്കണി, കോണിപ്പടി (staircase), വരാന്ത എന്നിവയുടെ അരികിലും പാലത്തിന്റെ വശങ്ങളിലും അപകടസാധ്യത ഒഴിവാക്കുന്നതിനായി നിര്‍മിക്കുന്ന ഉയരം കുറഞ്ഞഭിത്തി. ഒരു മീറ്ററിനടുത്ത ഉയരമേ ഇതിന് കാണുകയുള്ളു. ചരിഞ്ഞ മേല്ക്കൂരയുടെ വാമടഅറ്റത്ത് (eaves end) ഭംഗിക്കായും ഇത് കെട്ടാറുണ്ട്.

പ്രാചീനകാലത്ത് യുദ്ധോപകരണങ്ങള്‍ ഘടിപ്പിക്കുന്നതിന് കോട്ടകളുടെ ഉപരിഭാഗത്ത് മറപോലെ നിര്‍മിച്ചിരുന്ന ഭിത്തിയും (battlement) ഒരുതരം അരമതിലാണ്.

മേല്ക്കൂരയിലെയും ടെറസ്സിലെയും അരമതില്‍ സാധാരണയായി താഴെയുള്ള പ്രധാനഭിത്തിയുടെ തുടര്‍ച്ചയായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഭിത്തിയുടെ പ്രതലത്തില്‍ നിന്നും മുന്നോട്ടുതള്ളിയും അരമതില്‍ നിര്‍മിക്കാറുണ്ട്.

വിവിധരൂപവര്‍ണങ്ങളാല്‍ അലംകൃതമായ അരമതിലുകള്‍ പ്രാചീനകാലംമുതല്‍ പ്രചാരത്തിലിരിക്കുന്നു. ആധുനിക യുഗത്തില്‍ കൂടുതല്‍ സുന്ദരമായ ചുരുളുകളും പൊഴികളുംകൊണ്ട് അരമതിലുകള്‍ക്കു ഭംഗി വരുത്താറുണ്ട്.

(എസ്. ശശികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍