This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലമേട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലമേട്

കൊച്ചീനഗരത്തില്‍നിന്നും 19 കി.മീ. കിഴക്കുള്ള ഒരു വ്യവസായകേന്ദ്രം. കൊച്ചിന്‍ ഫെര്‍ട്ടിലൈസര്‍ കമ്പനി വക ഫാക്ടറികളുടെയും ഹൗസിംഗ് കോളനികളുടെയും ആസ്ഥാനം ഇവിടെയാണ്. വിശാല കൊച്ചി (Greater Cochin) മേഖലയില്‍പ്പെട്ടതാണ് ഈ പ്രദേശം.

അമ്പലമേട്ടിലെ ഏറ്റവും നല്ല ദൃശ്യം അവിടെയുള്ള കൃത്രിമതടാകമാണ്. രണ്ടു മലനിരകളെ കൂട്ടിയിണക്കി ഒരു അണ കെട്ടിയാണ് ജലം സംഭരിച്ചിരിക്കുന്നത്. ജലവിതരണം ഉദ്ദേശിച്ചു നിര്‍മിക്കപ്പെട്ട ഈ തടാകം, മലനിരകളുമായിച്ചേര്‍ന്ന് അതിമനോഹരമായ ഒരു പ്രകൃതിദൃശ്യമായിത്തീര്‍ന്നിരിക്കുന്നു. തടാകത്തിന്റെ അരികിലൂടെ 30 കി.മീ. നീളത്തില്‍, വശങ്ങളില്‍ ചോലമരങ്ങള്‍ പിടിപ്പിച്ചിട്ടുള്ള നിരത്തുകള്‍ നിര്‍മിച്ചിട്ടുണ്ട്. തടാകമധ്യത്തായി ഒരു തുരുത്തുമുണ്ട്. തടാകത്തില്‍ ജലയാത്രയ്ക്കും മീന്‍പിടിത്തത്തിനും സൗകര്യങ്ങളുണ്ട്.

സ്കൂള്‍, ആശുപത്രി, കച്ചവടസ്ഥലങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണ് കോളനി. പ്രകൃതിസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് ഇവിടെ പ്രാധാന്യം നല്കിക്കാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍