This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്ജോണ്‍, റിച്ചാര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്ജോണ്‍, റിച്ചാര്‍ഡ് (1802 - 78)

Upjohn,Richard


യു.എസ്. വാസ്തുശില്പവിദഗ്ധനും 'അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ്സ്' എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും. 1802 ജനു. 22-ന് ഇംഗ്ളണ്ടില്‍ ഷാഫ്റ്റ്സ്ബറിയില്‍ ജനിച്ചു. 1829-ല്‍ യു.എസ്സിലേക്കു പോയി. ആദ്യകാലങ്ങളില്‍ ഇദ്ദേഹം നിര്‍മിച്ച ദേവാലയങ്ങള്‍ ഗോഥിക് നവോത്ഥാനത്തിന്റെ ആദിമഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. 1839-46 വര്‍ഷങ്ങളില്‍ ന്യൂയോര്‍ക്കില്‍ ഇദ്ദേഹം ട്രിനിറ്റി ദേവാലയം നിര്‍മിച്ചു. വാസ്തുനിര്‍മാണശൈലിയില്‍ പക്വത നേടിയ ഒരു ശില്പിയുടെ സംഭാവനയെന്ന നിലയില്‍ ഇതു പരിഗണന അര്‍ഹിക്കുന്നു. കലര്‍പ്പില്ലാത്ത ലംബമാനമായ ഗോഥിക് ശൈലി അതിന്റെ യഥാര്‍ഥ സ്വഭാവത്തില്‍തന്നെ പ്രകാശിപ്പിക്കുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ ശൈലിയുടെ സവിശേഷത. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഗ്രാമപ്രദേശങ്ങള്‍ക്ക് യോജിക്കുംവിധം തടിയില്‍ ഭംഗിയും വെടിപ്പുമുള്ള ദേവാലയങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അപ്ജോണ്‍ ഗ്രാമീണ വാസ്തുശില്പം (Rural Architecture-1852) എന്ന പ്രബന്ധത്തില്‍ നല്കിയിട്ടുണ്ട്. വലിയ എടുപ്പുകളും മോടിയും ഇല്ലെങ്കിലും ഒരു ദേവാലയത്തിനുണ്ടായിരിക്കേണ്ട ലാളിത്യവും പരിശുദ്ധിയും, ആഭ്യന്തരവും ബാഹ്യവുമായ ആകര്‍ഷകതയും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു സംവിധാനമാണ് അപ്ജോണ്‍ ഇത്തരം മന്ദിരങ്ങള്‍ക്ക് നല്കിയിട്ടുള്ളത്. ഇറ്റാലിയന്‍ നവോത്ഥാനശൈലിയുടെ പരിഷ്കരിച്ച പതിപ്പായിരുന്നു ഇത്. 1857-ല്‍ ഇദ്ദേഹം 'അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ്സ്' എന്ന സ്ഥാപനം ആരംഭിക്കുകയും 1876 വരെ അതിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1878 ആഗ. 17-ന് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍