This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലോട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നിലോട്ടുകള്‍ = Nilotes ആഫ്രിക്കന്‍ ആദിവാസികളില്‍ ഒരു വിഭാഗം. ഇവരെ...)
(നിലോട്ടുകള്‍)
 
വരി 3: വരി 3:
ആഫ്രിക്കന്‍ ആദിവാസികളില്‍ ഒരു വിഭാഗം. ഇവരെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 'ഷില്ലൂക്' (Shilluk), 'അനുവക്' (Anuak), 'ദിന്‍കാ' (Dinka), 'നുവര്‍' (nuer), 'അങ്കൊലി' (Ancholi),'ലാങ്കോ' (Lango), 'അലോര്‍' (Aluer), 'ലാവോ' (Lao in Keniya) എന്നിവ പടിഞ്ഞാറന്‍ നിലോട്ടുകളും 'ടെസോ' (Teso), 'ടസ്കാനാ' (Tuskana), 'മസായി' എന്നിവ കിഴക്കുള്ളവയും നാന്റി (Nanti), സക് എന്നിവര്‍ തെക്കന്‍ നിലോട്ടുകളുമാണ്. തെക്കു-കിഴക്കന്‍ നിലോട്ടുകളെ നിലോ-ഹാമിറ്റിക് എന്നാണ് വിളിക്കുക. ശാരീരിക ഘടനയില്‍ മെലിഞ്ഞ് അസാധാരണമായ പൊക്കമുള്ളവരും മുഖം കൊക്കേഷ്യന്‍ വിഭാഗത്തിന്റേതുപോലെയുമാണ്. ബഹുഭൂരിപക്ഷം നിലോട്ടുകളും ഏകദേശം 178 സെ.മീ. മുതല്‍ 183 സെ.മീ. വരെ പൊക്കമുള്ളവരാണ്. ഏഴ് അടിവരെ പൊക്കമുള്ളവര്‍ ധാരാളമുണ്ട്. കാലിവളര്‍ത്തലും വേട്ടയാടലും മത്സ്യബന്ധനവുമാണ് പ്രധാനതൊഴില്‍. ഭൂരിഭാഗത്തിന്റെയും തൊഴില്‍ കാലിവളര്‍ത്തലാണ്. ലാവോ (Lao) അങ്കൊലി (Ancholi), അനുവക് (Anuak) എന്നിവരുടെ തൊഴില്‍ കൃഷിയാണ്. ഇവര്‍ സ്ഥിരമായി ഒരിടത്തുതന്നെ വസിക്കുന്നു. മസായി, സുക് (Suk) എന്നിവര്‍ അലഞ്ഞുനടക്കുന്നവരും (nomadic) നുവര്‍, ദിന്‍കാ എന്നിവര്‍ സെമിനൊമാഡിക് (Seminomadic) ഉം ആണ്.

 +
 +
[[Image:maasai-group-jumping.png]]
രണ്ടുതരം നിലോട്ടിക് ഭാഷകളുണ്ട്. നിലറ്റോ-ഹാമിറ്റിക്, നിലറ്റോ-സുഡാനിക് എന്നിവ. ഇതില്‍ രണ്ടാമത്തേതിന് വളരെയധികം ഉപഭാഷകളുണ്ട്. കിഴക്കന്‍ സുഡാന്‍ ഭാഷകളായ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് മിട്ടു (Mittu), മാടി (madi), അബുക്കയ (Abukaya), ലുബ (Luba), വിറ (Wira), ലെന്‍ഡു (lendu), മോറു (moru), മസായി, ലൂ (Lwoo) എന്നിവയാണ്.

Current revision as of 07:40, 25 മാര്‍ച്ച് 2011

നിലോട്ടുകള്‍

Nilotes

ആഫ്രിക്കന്‍ ആദിവാസികളില്‍ ഒരു വിഭാഗം. ഇവരെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 'ഷില്ലൂക്' (Shilluk), 'അനുവക്' (Anuak), 'ദിന്‍കാ' (Dinka), 'നുവര്‍' (nuer), 'അങ്കൊലി' (Ancholi),'ലാങ്കോ' (Lango), 'അലോര്‍' (Aluer), 'ലാവോ' (Lao in Keniya) എന്നിവ പടിഞ്ഞാറന്‍ നിലോട്ടുകളും 'ടെസോ' (Teso), 'ടസ്കാനാ' (Tuskana), 'മസായി' എന്നിവ കിഴക്കുള്ളവയും നാന്റി (Nanti), സക് എന്നിവര്‍ തെക്കന്‍ നിലോട്ടുകളുമാണ്. തെക്കു-കിഴക്കന്‍ നിലോട്ടുകളെ നിലോ-ഹാമിറ്റിക് എന്നാണ് വിളിക്കുക. ശാരീരിക ഘടനയില്‍ മെലിഞ്ഞ് അസാധാരണമായ പൊക്കമുള്ളവരും മുഖം കൊക്കേഷ്യന്‍ വിഭാഗത്തിന്റേതുപോലെയുമാണ്. ബഹുഭൂരിപക്ഷം നിലോട്ടുകളും ഏകദേശം 178 സെ.മീ. മുതല്‍ 183 സെ.മീ. വരെ പൊക്കമുള്ളവരാണ്. ഏഴ് അടിവരെ പൊക്കമുള്ളവര്‍ ധാരാളമുണ്ട്. കാലിവളര്‍ത്തലും വേട്ടയാടലും മത്സ്യബന്ധനവുമാണ് പ്രധാനതൊഴില്‍. ഭൂരിഭാഗത്തിന്റെയും തൊഴില്‍ കാലിവളര്‍ത്തലാണ്. ലാവോ (Lao) അങ്കൊലി (Ancholi), അനുവക് (Anuak) എന്നിവരുടെ തൊഴില്‍ കൃഷിയാണ്. ഇവര്‍ സ്ഥിരമായി ഒരിടത്തുതന്നെ വസിക്കുന്നു. മസായി, സുക് (Suk) എന്നിവര്‍ അലഞ്ഞുനടക്കുന്നവരും (nomadic) നുവര്‍, ദിന്‍കാ എന്നിവര്‍ സെമിനൊമാഡിക് (Seminomadic) ഉം ആണ്.

Image:maasai-group-jumping.png

രണ്ടുതരം നിലോട്ടിക് ഭാഷകളുണ്ട്. നിലറ്റോ-ഹാമിറ്റിക്, നിലറ്റോ-സുഡാനിക് എന്നിവ. ഇതില്‍ രണ്ടാമത്തേതിന് വളരെയധികം ഉപഭാഷകളുണ്ട്. കിഴക്കന്‍ സുഡാന്‍ ഭാഷകളായ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് മിട്ടു (Mittu), മാടി (madi), അബുക്കയ (Abukaya), ലുബ (Luba), വിറ (Wira), ലെന്‍ഡു (lendu), മോറു (moru), മസായി, ലൂ (Lwoo) എന്നിവയാണ്.

മുന്‍ഗാമികളെയാണ് ആരാധിക്കുന്നത്. 'ദിന്‍കാ' വിഭാഗം മാത്രം പുരാതന ഗോത്രമതത്തില്‍ (Totenism) വിശ്വസിച്ചുവരുന്നു.

ബഹുഭാര്യാത്വമാണ് ആചരിച്ചു വരുന്നത്. കന്നുകാലികളുടെ എണ്ണമനുസരിച്ചാണ് ഇവരുടെ ധനസ്ഥിതിയും സാമൂഹികാന്തസ്സും നിശ്ചയിച്ചിരുന്നത്. കന്നുകാലികളുടെ രക്തം, മൂത്രം, പാല്, ഇറച്ചി എന്നിവ ഇവര്‍ ഉപയോഗിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതിനും പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിനും വേണ്ടി കന്നുകാലികളെ ഉപയോഗിക്കുന്നു. പാലും, പാലുത്പന്നങ്ങളും ധാന്യങ്ങളുമാണ് പ്രധാന ആഹാരം. കന്നുകാലികളുമായി വളരെ അടുപ്പമുള്ള ഇവര്‍ കാളകളെ പരിശീലിപ്പിക്കുകയും അവയുടെ കൊമ്പ് അലങ്കരിക്കുകയും ചെയ്യാറുണ്ട്. ഇവരില്‍ പലരും അവരുടെ മൃഗങ്ങളുടെ പേരിലറിയപ്പെടുന്നു. വീടുകള്‍ വൃത്താകൃതിയിലുള്ളതും മേഞ്ഞതും കോണാകൃതിയിലുള്ള മേല്‍ക്കൂരയോടു കൂടിയതുമാണ്. വീടുകള്‍ വളരെയടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. മൃഗബലിയാണ് മതപരമായി ആചരിക്കുന്ന ഏറ്റവും വലിയ ചടങ്ങ്. ഏകദേശം ഒരു കോടി നിലോട്സുകള്‍ ആഫ്രിക്കയിലുണ്ട്.

(ഷേര്‍ലി ജോര്‍ജ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍