This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍മലാപണിക്കര്‍ (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നിര്‍മലാപണിക്കര്‍ (1950 - )= കേരളീയ നര്‍ത്തകിയും നൃത്തഗവേഷകയും. ...)
(നിര്‍മലാപണിക്കര്‍ (1950 - ))
 
വരി 2: വരി 2:
കേരളീയ നര്‍ത്തകിയും നൃത്തഗവേഷകയും. നടനകൈശികിയെന്ന നടന ഗവേഷണ-പഠനകേന്ദ്രത്തിന്റെ സ്ഥാപകയും മുഖ്യ പ്രവര്‍ത്തകയും ആണ്.

 +
 +
[[Image:nirmala panikker.png]]
1950 മേയ് 19-ന് പിറവത്ത് ജനിച്ചു. പിതാവ് സി.എന്‍. രാമപ്പണിക്കര്‍. മാതാവ് ഭവാനിക്കുട്ടിയമ്മ. പിറവം ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് തൃപ്പൂണിത്തുറ ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്നു. അവിടെനിന്ന് നൃത്തത്തില്‍ പോസ്റ്റ് ഡിപ്ലോമയെടുത്തശേഷം പ്രശസ്ത നര്‍ത്തകിയായ കല്യാണിക്കുട്ടിയമ്മ, പ്രൊഫ. സത്യഭാമ എന്നിവരുടെ കീഴില്‍ കേരള കലാമണ്ഡലശൈലിയിലുള്ള മോഹിനിയാട്ടത്തില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന് ഗുരു അമ്മന്നൂര്‍ മാധവച്ചാക്യാരുടെ കീഴില്‍ കൂടിയാട്ടത്തിലെ അഭിനയത്തെക്കുറിച്ച് ഗഹനമായ പഠനം നടത്തി.  

മോഹിനിയാട്ടത്തില്‍ നടത്തിയ പഠന-ഗവേഷണങ്ങളും നര്‍ത്തകിയെന്നനിലയില്‍ ആ രംഗത്ത് ചെയ്തിട്ടുള്ള ദേശ-വിദേശങ്ങളിലെ നൃത്താവതരണങ്ങളുമാണ് മുഖ്യ സംഭാവന. മോഹിനിയാട്ടത്തിലെ ചൊല്‍ക്കെട്ട്, രണ്ട് ജതിസ്വരം, അഞ്ച് വര്‍ണം, പതങ്ങള്‍, തില്ലാന, ശ്ലോകം (സൗന്ദര്യലഹരിയെ അധികരിച്ചുള്ള നവരസശ്ലോകം), കാമദഹനശപഥം (കുമാരസംഭവം), പാര്‍വതിയുടെ ബാലക്രീഡ, പന്താട്ടം തുടങ്ങിയ ഇവരുടെ അവതരണങ്ങള്‍ മോഹനിയാട്ടരംഗത്ത് വേറിട്ട ലാസ്യാനുഭവങ്ങള്‍ സമ്മാനിച്ചവയാണ്. പൊലി, ഇശല്‍, ചന്ദനം, കുറത്തി തുടങ്ങിയ, വിസ്മൃതിയിലായിത്തുടങ്ങിയ മോഹിനിയാട്ടഘടകങ്ങളെ പരിഷ്കരിച്ച് അവതരിപ്പിക്കുന്നതില്‍ ഇവര്‍ നടത്തിയിട്ടുള്ള സേവനങ്ങളും സ്തുത്യര്‍ഹമാണ്. മോഹിനിയാട്ടത്തിലെ നേത്രാഭിനയപാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ ഇവര്‍ നടത്തിയിട്ടുള്ള ശ്രമങ്ങളും ശ്രദ്ധേയം.  

[[Image:nirmala panikker class.png]]
ഇരിങ്ങാലക്കുടയില്‍ 1979-ല്‍ നിര്‍മലാപണിക്കര്‍ സ്ഥാപിച്ച കലാകേന്ദ്രമാണ് നാട്യകൈശികി. ഭര്‍ത്താവ്, പ്രശസ്ത നാടക-കൂടിയാട്ട കലാകാരനായ വേണുജിയുടെ 'നടനകൈരളി' എന്ന സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമാണിത്. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് ഇവിടെ നൃത്തപഠനം നടത്തിവരുന്നത്. ലൌ ഡെയ്ല്‍ വകുപ്പധ്യക്ഷ(1974-2000)യായി കുറച്ചുകാലം പ്രവര്‍ത്തിച്ചശേഷം മുഴുവന്‍സമയ നൃത്തകലാകാരിയായി മാറുകയായിരുന്നു. യു.കെ.യിലടക്കം ഇന്ത്യന്‍ നൃത്തകലയെക്കുറിച്ച് ശില്പശാലകള്‍ നടത്തിയിട്ടുണ്ട്. സൂറിച്ചിലെ റിറ്റ്ബര്‍ഗ് മ്യൂസിയത്തിലെ കൂടിയാട്ടാവതരണം, ജപ്പാനുമായി സഹകരിച്ചുകൊണ്ടുള്ള കൂടിയാട്ടഗവേഷണങ്ങള്‍, സ്വീഡനിലെ വേള്‍ഡ് തിയെറ്റര്‍ റിസോഴ്സ് പേഴ്സണ്‍ എന്ന രീതിയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂടെ അന്താരാഷ്ട്ര പ്രശസ്തയായ നൃത്തപ്രതിഭയാണ് ഇവര്‍. ദ് ലാസ്യ ഡാന്‍സ് (വേണുജിയോടൊപ്പം രചിച്ചത്), ദ് ക്ലാസ്സിക്കല്‍ ഡാന്‍സ് തിയെറ്റര്‍ ഒഫ് നങ്ങ്യാര്‍ക്കൂത്ത് എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.  

1984-ല്‍ കേരള സംഗീത നാടകഅക്കാദമിയുടെ ജൂനിയര്‍ ഫെലോഷിപ്പും 1996-ല്‍ കേന്ദ്ര നാടകഅക്കാദമിയുടെ സീനിയര്‍ ഫെലോഷിപ്പും ലഭിച്ചു. 2003-ല്‍ കൃഷ്ണന്‍കുട്ടി നായര്‍ അവാര്‍ഡും 2004-ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി. മകള്‍ കപില, കൂടിയാട്ടത്തിലും മറ്റും ദേശീയ ശ്രദ്ധ നേടിയ കലാകാരിയാണ്.

Current revision as of 09:23, 23 മാര്‍ച്ച് 2011

നിര്‍മലാപണിക്കര്‍ (1950 - )

കേരളീയ നര്‍ത്തകിയും നൃത്തഗവേഷകയും. നടനകൈശികിയെന്ന നടന ഗവേഷണ-പഠനകേന്ദ്രത്തിന്റെ സ്ഥാപകയും മുഖ്യ പ്രവര്‍ത്തകയും ആണ്.

Image:nirmala panikker.png

1950 മേയ് 19-ന് പിറവത്ത് ജനിച്ചു. പിതാവ് സി.എന്‍. രാമപ്പണിക്കര്‍. മാതാവ് ഭവാനിക്കുട്ടിയമ്മ. പിറവം ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് തൃപ്പൂണിത്തുറ ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്നു. അവിടെനിന്ന് നൃത്തത്തില്‍ പോസ്റ്റ് ഡിപ്ലോമയെടുത്തശേഷം പ്രശസ്ത നര്‍ത്തകിയായ കല്യാണിക്കുട്ടിയമ്മ, പ്രൊഫ. സത്യഭാമ എന്നിവരുടെ കീഴില്‍ കേരള കലാമണ്ഡലശൈലിയിലുള്ള മോഹിനിയാട്ടത്തില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന് ഗുരു അമ്മന്നൂര്‍ മാധവച്ചാക്യാരുടെ കീഴില്‍ കൂടിയാട്ടത്തിലെ അഭിനയത്തെക്കുറിച്ച് ഗഹനമായ പഠനം നടത്തി.

മോഹിനിയാട്ടത്തില്‍ നടത്തിയ പഠന-ഗവേഷണങ്ങളും നര്‍ത്തകിയെന്നനിലയില്‍ ആ രംഗത്ത് ചെയ്തിട്ടുള്ള ദേശ-വിദേശങ്ങളിലെ നൃത്താവതരണങ്ങളുമാണ് മുഖ്യ സംഭാവന. മോഹിനിയാട്ടത്തിലെ ചൊല്‍ക്കെട്ട്, രണ്ട് ജതിസ്വരം, അഞ്ച് വര്‍ണം, പതങ്ങള്‍, തില്ലാന, ശ്ലോകം (സൗന്ദര്യലഹരിയെ അധികരിച്ചുള്ള നവരസശ്ലോകം), കാമദഹനശപഥം (കുമാരസംഭവം), പാര്‍വതിയുടെ ബാലക്രീഡ, പന്താട്ടം തുടങ്ങിയ ഇവരുടെ അവതരണങ്ങള്‍ മോഹനിയാട്ടരംഗത്ത് വേറിട്ട ലാസ്യാനുഭവങ്ങള്‍ സമ്മാനിച്ചവയാണ്. പൊലി, ഇശല്‍, ചന്ദനം, കുറത്തി തുടങ്ങിയ, വിസ്മൃതിയിലായിത്തുടങ്ങിയ മോഹിനിയാട്ടഘടകങ്ങളെ പരിഷ്കരിച്ച് അവതരിപ്പിക്കുന്നതില്‍ ഇവര്‍ നടത്തിയിട്ടുള്ള സേവനങ്ങളും സ്തുത്യര്‍ഹമാണ്. മോഹിനിയാട്ടത്തിലെ നേത്രാഭിനയപാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ ഇവര്‍ നടത്തിയിട്ടുള്ള ശ്രമങ്ങളും ശ്രദ്ധേയം.

Image:nirmala panikker class.png

ഇരിങ്ങാലക്കുടയില്‍ 1979-ല്‍ നിര്‍മലാപണിക്കര്‍ സ്ഥാപിച്ച കലാകേന്ദ്രമാണ് നാട്യകൈശികി. ഭര്‍ത്താവ്, പ്രശസ്ത നാടക-കൂടിയാട്ട കലാകാരനായ വേണുജിയുടെ 'നടനകൈരളി' എന്ന സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമാണിത്. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് ഇവിടെ നൃത്തപഠനം നടത്തിവരുന്നത്. ലൌ ഡെയ്ല്‍ വകുപ്പധ്യക്ഷ(1974-2000)യായി കുറച്ചുകാലം പ്രവര്‍ത്തിച്ചശേഷം മുഴുവന്‍സമയ നൃത്തകലാകാരിയായി മാറുകയായിരുന്നു. യു.കെ.യിലടക്കം ഇന്ത്യന്‍ നൃത്തകലയെക്കുറിച്ച് ശില്പശാലകള്‍ നടത്തിയിട്ടുണ്ട്. സൂറിച്ചിലെ റിറ്റ്ബര്‍ഗ് മ്യൂസിയത്തിലെ കൂടിയാട്ടാവതരണം, ജപ്പാനുമായി സഹകരിച്ചുകൊണ്ടുള്ള കൂടിയാട്ടഗവേഷണങ്ങള്‍, സ്വീഡനിലെ വേള്‍ഡ് തിയെറ്റര്‍ റിസോഴ്സ് പേഴ്സണ്‍ എന്ന രീതിയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂടെ അന്താരാഷ്ട്ര പ്രശസ്തയായ നൃത്തപ്രതിഭയാണ് ഇവര്‍. ദ് ലാസ്യ ഡാന്‍സ് (വേണുജിയോടൊപ്പം രചിച്ചത്), ദ് ക്ലാസ്സിക്കല്‍ ഡാന്‍സ് തിയെറ്റര്‍ ഒഫ് നങ്ങ്യാര്‍ക്കൂത്ത് എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

1984-ല്‍ കേരള സംഗീത നാടകഅക്കാദമിയുടെ ജൂനിയര്‍ ഫെലോഷിപ്പും 1996-ല്‍ കേന്ദ്ര നാടകഅക്കാദമിയുടെ സീനിയര്‍ ഫെലോഷിപ്പും ലഭിച്ചു. 2003-ല്‍ കൃഷ്ണന്‍കുട്ടി നായര്‍ അവാര്‍ഡും 2004-ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി. മകള്‍ കപില, കൂടിയാട്ടത്തിലും മറ്റും ദേശീയ ശ്രദ്ധ നേടിയ കലാകാരിയാണ്.

താളിന്റെ അനുബന്ധങ്ങള്‍