This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരൂരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നിരൂരി)
(നിരൂരി)
 
വരി 5: വരി 5:
1.5-4.5 മീ. ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് ധാരാളം ശാഖകളുണ്ട്. 1.3-3.2 സെ.മീ. നീളമുള്ള ഇലകള്‍ക്ക് 0.8-2 സെ.മീ. വീതിയുണ്ട്. കനം കുറഞ്ഞ തിളക്കമുള്ള ഇലകള്‍ക്ക് അണ്ഡാകൃതിയാണ്. 1.5 മി.മീ നീളമുള്ള അനുപര്‍ണങ്ങള്‍ക്കും അണ്ഡാകൃതിയാണ്.

 +
 +
[[Image:niroori.png]]
ഇലയുടെ കക്ഷ്യങ്ങളില്‍നിന്നാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. പുഷ്പങ്ങള്‍ ഏകലിംഗാശ്രയിയാണ്. പെണ്‍പുഷ്പങ്ങള്‍ ഒറ്റയായും ആണ്‍ പുഷ്പങ്ങള്‍ 2-6 എണ്ണമുള്ള ചെറുകൂട്ടങ്ങളായും കാണപ്പെടുന്നു. ബാഹ്യദളങ്ങള്‍ തിളക്കമുള്ളതും 2.5 മി.മീ. നീളമുള്ളതുമാണ്. ആണ്‍പുഷ്പങ്ങളിലുള്ള അഞ്ചു കേസരങ്ങളില്‍ മൂന്നെണ്ണം സംയോജിച്ച് ഒരു സ്ഥൂണം (Column) ആയി മാറിയിരിക്കുന്നു. മറ്റു രണ്ട് കേസരങ്ങള്‍ ചെറുതും സ്വതന്ത്രവുമാണ്. പെണ്‍പുഷ്പങ്ങള്‍ക്ക് വളരെച്ചെറിയ മൂന്ന് വര്‍ത്തികകള്‍ ഉണ്ട്. നിരൂരിയുടെ കായ് ചുവപ്പുകലര്‍ന്ന കറുപ്പുനിറമുള്ള ബെറിയാണ്. ഉരുണ്ടതും മാര്‍ദവമുള്ളതും തിളക്കമുള്ളതുമായ കായയില്‍ 8-16 വരെ വളരെച്ചെറിയ വിത്തുകളുണ്ടായിരിക്കും. കായ്ക്കു നാലു മി.മീറ്ററോളം വ്യാസമുണ്ടായിരിക്കും.  

സസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. ഇത് വിശപ്പ് വര്‍ധിപ്പിക്കുന്നു. വാതം പിത്തം, നെഞ്ചെരിച്ചില്‍, ഉദരരോഗങ്ങള്‍, ചൊറിച്ചില്‍, വയറിളക്കരോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, അമിതവണ്ണം എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്. രക്തസംബന്ധിയായ രോഗങ്ങള്‍ക്കും നിരൂരി ഔഷധമായി ഉപയോഗിച്ചുവരുന്നു.

Current revision as of 08:28, 21 മാര്‍ച്ച് 2011

നിരൂരി

Niruri

യുഫോര്‍ബിയേസീ (Euphorbiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ. ഫില്ലാന്തസ് റെറ്റിക്കുലേറ്റസ് (Phyllanthus), കിര്‍ഗനേലിയ റെറ്റിക്കുലേറ്റ (Kirganelia reticulata), അനൈസോനിമ മള്‍ട്ടിഫ്ളോറ (Anisonema multiflora). കാട്ടുനീരൂരി, കിലനെല്ലി, നീര്‍നെല്ലി എന്നീ പേരിലും അറയിപ്പെടുന്നു. ശ്രീലങ്ക, ചൈന, മലയന്‍ദ്വീപുകള്‍, ഇന്ത്യ എന്നിവിടങ്ങളിലെ കുറ്റിക്കാടുകളിലും വെളിമ്പ്രദേശങ്ങളിലും കനാലുകള്‍ക്കും അരുവികള്‍ക്കുമടുത്തുള്ള പ്രദേശങ്ങളിലും ഇത് ധാരാളമായി വളരുന്നു.

1.5-4.5 മീ. ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് ധാരാളം ശാഖകളുണ്ട്. 1.3-3.2 സെ.മീ. നീളമുള്ള ഇലകള്‍ക്ക് 0.8-2 സെ.മീ. വീതിയുണ്ട്. കനം കുറഞ്ഞ തിളക്കമുള്ള ഇലകള്‍ക്ക് അണ്ഡാകൃതിയാണ്. 1.5 മി.മീ നീളമുള്ള അനുപര്‍ണങ്ങള്‍ക്കും അണ്ഡാകൃതിയാണ്.

Image:niroori.png

ഇലയുടെ കക്ഷ്യങ്ങളില്‍നിന്നാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. പുഷ്പങ്ങള്‍ ഏകലിംഗാശ്രയിയാണ്. പെണ്‍പുഷ്പങ്ങള്‍ ഒറ്റയായും ആണ്‍ പുഷ്പങ്ങള്‍ 2-6 എണ്ണമുള്ള ചെറുകൂട്ടങ്ങളായും കാണപ്പെടുന്നു. ബാഹ്യദളങ്ങള്‍ തിളക്കമുള്ളതും 2.5 മി.മീ. നീളമുള്ളതുമാണ്. ആണ്‍പുഷ്പങ്ങളിലുള്ള അഞ്ചു കേസരങ്ങളില്‍ മൂന്നെണ്ണം സംയോജിച്ച് ഒരു സ്ഥൂണം (Column) ആയി മാറിയിരിക്കുന്നു. മറ്റു രണ്ട് കേസരങ്ങള്‍ ചെറുതും സ്വതന്ത്രവുമാണ്. പെണ്‍പുഷ്പങ്ങള്‍ക്ക് വളരെച്ചെറിയ മൂന്ന് വര്‍ത്തികകള്‍ ഉണ്ട്. നിരൂരിയുടെ കായ് ചുവപ്പുകലര്‍ന്ന കറുപ്പുനിറമുള്ള ബെറിയാണ്. ഉരുണ്ടതും മാര്‍ദവമുള്ളതും തിളക്കമുള്ളതുമായ കായയില്‍ 8-16 വരെ വളരെച്ചെറിയ വിത്തുകളുണ്ടായിരിക്കും. കായ്ക്കു നാലു മി.മീറ്ററോളം വ്യാസമുണ്ടായിരിക്കും.

സസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. ഇത് വിശപ്പ് വര്‍ധിപ്പിക്കുന്നു. വാതം പിത്തം, നെഞ്ചെരിച്ചില്‍, ഉദരരോഗങ്ങള്‍, ചൊറിച്ചില്‍, വയറിളക്കരോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, അമിതവണ്ണം എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്. രക്തസംബന്ധിയായ രോഗങ്ങള്‍ക്കും നിരൂരി ഔഷധമായി ഉപയോഗിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍