This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിപ്പോണ്‍ ഇലക്ട്രിക്, ജപ്പാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നിപ്പോണ്‍ ഇലക്ട്രിക്, ജപ്പാന്‍)
(നിപ്പോണ്‍ ഇലക്ട്രിക്, ജപ്പാന്‍)
 
വരി 5: വരി 5:
1924-ല്‍ റേഡിയോ പ്രക്ഷേപണരംഗത്തേക്കും 1928-ല്‍ ഫോട്ടോ ടെലിഗ്രാഫിക് ഉപകരണരംഗത്തും 1937-ല്‍ ദീര്‍ഘദൂര ടെലിഫോണ്‍ സേവനരംഗത്തേക്കും പ്രവേശിച്ചു. 1950-കള്‍ക്കുശേഷം ട്രാന്‍സിസ്റ്റര്‍ നിര്‍മിത കംപ്യൂട്ടര്‍, സമുദ്രാന്തര ട്രാന്‍സ്മിഷന്‍ കേബിള്‍, ഉപഗ്രഹ സംവേദന ഭൗമകേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണ-വിതരണം ആരംഭിച്ചു. 1980-കളില്‍ പി.എ.ബി.എക്സിലും 90-കളില്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സിലും പ്രവേശിച്ചു.

-
2002-ല്‍ നിപ്പോണ്‍ ഇലക്ട്രിക് കമ്പനി നിപ്പോണ്‍ ഇലക്ട്രോണിക് കോര്‍പ്പറേഷനായും ന്യൂ സെമി കണ്ടക്ടര്‍ കമ്പനിയായും വേര്‍പിരിഞ്ഞു. ഇതേവര്‍ഷം നിപ്പോണ്‍ ഇലക്ട്രിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ കമ്പനിയുടെ ഗവേഷണശാലയായ കംപ്യൂട്ടര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് റിസര്‍ച്ച് ലബോറട്ടറി എന്നിവ സംയുക്തമായി ഭൗമ സിമുലേറ്റര്‍ കംപ്യൂട്ടര്‍ (Earth Simulator Computer) ഉം 2007-ല്‍ സൂപ്പര്‍ കംപ്യൂട്ടറും രംഗത്തിറക്കി. നിസ്സാന്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഹൈബ്രിഡ് കാറുകള്‍ക്കായുള്ള ലിഥിയം ബാറ്ററികള്‍ നിര്‍മിക്കുകയാണ് നിപ്പോണ്‍ ഇലക്ട്രിക് കമ്പനിയുടെ പുതിയ ദൌത്യം.
+
2002-ല്‍ നിപ്പോണ്‍ ഇലക്ട്രിക് കമ്പനി നിപ്പോണ്‍ ഇലക്ട്രോണിക് കോര്‍പ്പറേഷനായും ന്യൂ സെമി കണ്ടക്ടര്‍ കമ്പനിയായും വേര്‍പിരിഞ്ഞു. ഇതേവര്‍ഷം നിപ്പോണ്‍ ഇലക്ട്രിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ കമ്പനിയുടെ ഗവേഷണശാലയായ കംപ്യൂട്ടര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് റിസര്‍ച്ച് ലബോറട്ടറി എന്നിവ സംയുക്തമായി ഭൗമ സിമുലേറ്റര്‍ കംപ്യൂട്ടര്‍ (Earth Simulator Computer) ഉം 2007-ല്‍ സൂപ്പര്‍ കംപ്യൂട്ടറും രംഗത്തിറക്കി. നിസ്സാന്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഹൈബ്രിഡ് കാറുകള്‍ക്കായുള്ള ലിഥിയം ബാറ്ററികള്‍ നിര്‍മിക്കുകയാണ് നിപ്പോണ്‍ ഇലക്ട്രിക് കമ്പനിയുടെ പുതിയ ദൗത്യം.

Current revision as of 07:30, 11 മാര്‍ച്ച് 2011

നിപ്പോണ്‍ ഇലക്ട്രിക്, ജപ്പാന്‍

ജപ്പാനിലെ ഒരു ബഹുരാഷ്ട്ര കമ്പനി. വൈദ്യുത ഉപകരണങ്ങള്‍ മുതല്‍ വിവര സാങ്കേതിക സംവിധാനങ്ങള്‍ വരെയാണ് ഉത്പന്നങ്ങള്‍. 1898 ആഗ. 31-ന് നിപ്പോണ്‍ മിയോഷി ഇലക്ട്രിക്കല്‍ മാനുഫാക്ചറിങ് കമ്പനിയില്‍നിന്നു ലഭ്യമാക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് കുനിഹിക്കേ ഇവാദേര്‍, താകേഷിരോ മാദേ എന്നിവര്‍ ചേര്‍ന്നു നിപ്പോണ്‍ ഇലക്ട്രിക് കമ്പനിക്ക് തുടക്കമിട്ടു. ബഹുരാഷ്ട്രവിപണിയില്‍ പ്രവേശിച്ച ആദ്യ ജപ്പാന്‍ കമ്പനിയാണ് നിപ്പോണ്‍ ഇലക്ട്രിക്. 1908 മുതല്‍ ചൈന, കൊറിയ എന്നീ രാജ്യങ്ങളുടെ വിപണിയില്‍ പ്രവേശനം നേടി.

1924-ല്‍ റേഡിയോ പ്രക്ഷേപണരംഗത്തേക്കും 1928-ല്‍ ഫോട്ടോ ടെലിഗ്രാഫിക് ഉപകരണരംഗത്തും 1937-ല്‍ ദീര്‍ഘദൂര ടെലിഫോണ്‍ സേവനരംഗത്തേക്കും പ്രവേശിച്ചു. 1950-കള്‍ക്കുശേഷം ട്രാന്‍സിസ്റ്റര്‍ നിര്‍മിത കംപ്യൂട്ടര്‍, സമുദ്രാന്തര ട്രാന്‍സ്മിഷന്‍ കേബിള്‍, ഉപഗ്രഹ സംവേദന ഭൗമകേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണ-വിതരണം ആരംഭിച്ചു. 1980-കളില്‍ പി.എ.ബി.എക്സിലും 90-കളില്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സിലും പ്രവേശിച്ചു.

2002-ല്‍ നിപ്പോണ്‍ ഇലക്ട്രിക് കമ്പനി നിപ്പോണ്‍ ഇലക്ട്രോണിക് കോര്‍പ്പറേഷനായും ന്യൂ സെമി കണ്ടക്ടര്‍ കമ്പനിയായും വേര്‍പിരിഞ്ഞു. ഇതേവര്‍ഷം നിപ്പോണ്‍ ഇലക്ട്രിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ കമ്പനിയുടെ ഗവേഷണശാലയായ കംപ്യൂട്ടര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് റിസര്‍ച്ച് ലബോറട്ടറി എന്നിവ സംയുക്തമായി ഭൗമ സിമുലേറ്റര്‍ കംപ്യൂട്ടര്‍ (Earth Simulator Computer) ഉം 2007-ല്‍ സൂപ്പര്‍ കംപ്യൂട്ടറും രംഗത്തിറക്കി. നിസ്സാന്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഹൈബ്രിഡ് കാറുകള്‍ക്കായുള്ള ലിഥിയം ബാറ്ററികള്‍ നിര്‍മിക്കുകയാണ് നിപ്പോണ്‍ ഇലക്ട്രിക് കമ്പനിയുടെ പുതിയ ദൗത്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍