This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഡിഫന്‍സ് അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നാഷണല്‍ ഡിഫന്‍സ് അക്കാദമി= National Defence Academy (NDA) ഇന്ത്യന്‍ സൈനിക ഓഫീസര...)
(നാഷണല്‍ ഡിഫന്‍സ് അക്കാദമി)
 
വരി 4: വരി 4:
ഇന്ത്യന്‍ സൈനിക ഓഫീസര്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം. വ്യോമ-നാവിക-കരസേനാ വിഭാഗങ്ങളിലേക്ക് സൈനിക ഓഫീസര്‍മാര്‍ക്കുള്ള പ്രാഥമിക പരിശീലനം നല്കുന്നത് ഇവിടെ വച്ചാണ്. മഹാരാഷ്ട്രയിലെ പൂണെയ്ക്കടുത്ത് ഖഡക്വാസ്ല(Khadakwasla)യില്‍ സ്ഥിതിചെയ്യുന്നു.

-
ബ്രിട്ടീഷ് ഭരണകാലത്ത്, 1946-ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ക്ളൌസ് ജെ. ഓഷിന്‍ലേക്ക് ഒരു സൈനിക അക്കാദമി സ്ഥാപിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. കര-നാവിക-വ്യോമ സൈനികര്‍ക്ക് സംയുക്തമായി പരിശീലനം നല്കുന്ന അക്കാദമിയായിരുന്നു ലക്ഷ്യം. സ്വാതന്ത്യ്രത്തിനുശേഷം 1947-ല്‍ ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ താത്കാലികമായി 'ജൂനിയര്‍ ഇന്റര്‍ സര്‍വീസ് വിങ്' എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു. പിന്നീട് 1949 ഒ. 6-ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ് ഖഡക്വാസ്ളയിലെ പരിശീലനകേന്ദ്രത്തിന് തറക്കല്ലിട്ടത്. 1954 ഡിസംബറില്‍ കമ്മിഷന്‍ ചെയ്ത അക്കാദമിയുടെ ഉദ്ഘാടനം 1955 ജനു. 16-നായിരുന്നു.
+
[[Image:nda 7.png]]
 +
 
 +
ബ്രിട്ടീഷ് ഭരണകാലത്ത്, 1946-ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ക്ളൌസ് ജെ. ഓഷിന്‍ലേക്ക് ഒരു സൈനിക അക്കാദമി സ്ഥാപിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. കര-നാവിക-വ്യോമ സൈനികര്‍ക്ക് സംയുക്തമായി പരിശീലനം നല്കുന്ന അക്കാദമിയായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യത്തിനുശേഷം 1947-ല്‍ ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ താത്കാലികമായി 'ജൂനിയര്‍ ഇന്റര്‍ സര്‍വീസ് വിങ്' എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു. പിന്നീട് 1949 ഒ. 6-ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ് ഖഡക്വാസ്ളയിലെ പരിശീലനകേന്ദ്രത്തിന് തറക്കല്ലിട്ടത്. 1954 ഡിസംബറില്‍ കമ്മിഷന്‍ ചെയ്ത അക്കാദമിയുടെ ഉദ്ഘാടനം 1955 ജനു. 16-നായിരുന്നു.
 +
 
 +
[[Image:nda 9.png]]
ഇന്ന് അഖിലേന്ത്യാതലത്തില്‍ നടക്കുന്ന എന്‍.ഡി.എ. പ്രവേശനപരീക്ഷ വഴിയാണ് ഈ കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഓരോ ആറുമാസത്തിലും ഈ പ്രവേശനപരീക്ഷ നടത്തുന്നുണ്ട്. യു.പി.എസ്.സി.യാണ് ആദ്യഘട്ടമായ എഴുത്തുപരീക്ഷ നടത്തുന്നത്. തുടര്‍ന്നുള്ള ഇന്റര്‍വ്യൂ, കായികക്ഷമതാ പരിശോധന, മാനസികശേഷി പരിശോധന എന്നിവ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (SSB) നടത്തുന്നു. എയര്‍ഫോഴ്സിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ് എന്നൊരു പ്രത്യേക ടെസ്റ്റുമുണ്ട്. ഒരു ലക്ഷത്തോളം പേര്‍ എഴുതുന്ന എന്‍.ഡി.എ. പ്രവേശനപരീക്ഷയില്‍നിന്ന് 300-350 പേരെയാണ് തിരഞ്ഞെടുക്കുന്നത്.

വരി 11: വരി 15:
ഓരോ വര്‍ഷവും രണ്ട് ടേമുകളായാണ് പഠനം. ആദ്യ ടേം ജനുവരി മുതല്‍ മേയ് വരെയും (Spring term) രണ്ടാമത്തേത് ജൂലായ് മുതല്‍ ഡിസംബര്‍ വരെ(Autumn term)യുമാണ്. കാലാനുസൃതമായി, വിദഗ്ധ കമ്മിറ്റികള്‍ പരിഷ്കരിക്കുന്ന സിലബസ്സാണ് ഇവിടെ നിലവിലുള്ളത്. 1999 മുതല്‍ത്തന്നെ കംപ്യൂട്ടര്‍ വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. കേഡറ്റുകളുടെ മുന്‍കാല പഠന നിലവാരവും താത്പര്യവും കണക്കിലെടുത്താണ് ശാസ്ത്ര വിഷയങ്ങളിലേക്കോ മാനവിക വിഷയങ്ങളിലേക്കോ ഉള്ള പ്രവേശനം. സാധാരണ കോളജുകളിലുള്ള വിഷയങ്ങള്‍ക്കൊപ്പം സൈനിക ചരിത്രം, സൈനിക ഭൂമിശാസ്ത്രം (Military geography), മനുഷ്യാവകാശങ്ങള്‍, നിയമം തുടങ്ങി നിരവധി വിഷയങ്ങളും സിലബസ്സിന്റെ ഭാഗമാണ്. അറബി, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ വിദേശഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

[[Image:Nda 4.png]]
ഏകദേശം 7015 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന എന്‍.ഡി.എ.യുടെ പ്രധാന കെട്ടിടമാണ് സുഡാന്‍ ബ്ലോക്ക്. രണ്ടാം ലോകയുദ്ധകാലത്ത് സുഡാനില്‍ ഇന്ത്യന്‍ സൈനികര്‍ നല്കിയ സംഭാവനകളെ മാനിച്ച് 1941-ല്‍ സുഡാന്‍ സര്‍ക്കാര്‍ നല്കിയ ഒരു ലക്ഷം പൗണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മിക്ക ഡിപ്പാര്‍ട്ടുമെന്റുകളുടെയും ഹെഡ് ഓഫീസുകളും പ്രധാന ലൈബ്രറിയും (വ്യാസ് ലൈബ്രറി) മറ്റും സ്ഥിതിചെയ്യുന്നത് ഈ ബ്ലോക്കിലാണ്. രാകേഷ് ശര്‍മ ബ്ളോക്ക്, മനോജ് പാണ്ഡെ ബ്ലോക്ക്, ഗോലെ മാര്‍ക്കറ്റ് എന്നിവയാണ് മറ്റു പ്രധാന കെട്ടിടങ്ങള്‍.

Current revision as of 06:07, 6 ഏപ്രില്‍ 2011

നാഷണല്‍ ഡിഫന്‍സ് അക്കാദമി

National Defence Academy (NDA)

ഇന്ത്യന്‍ സൈനിക ഓഫീസര്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം. വ്യോമ-നാവിക-കരസേനാ വിഭാഗങ്ങളിലേക്ക് സൈനിക ഓഫീസര്‍മാര്‍ക്കുള്ള പ്രാഥമിക പരിശീലനം നല്കുന്നത് ഇവിടെ വച്ചാണ്. മഹാരാഷ്ട്രയിലെ പൂണെയ്ക്കടുത്ത് ഖഡക്വാസ്ല(Khadakwasla)യില്‍ സ്ഥിതിചെയ്യുന്നു.

Image:nda 7.png

ബ്രിട്ടീഷ് ഭരണകാലത്ത്, 1946-ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ക്ളൌസ് ജെ. ഓഷിന്‍ലേക്ക് ഒരു സൈനിക അക്കാദമി സ്ഥാപിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. കര-നാവിക-വ്യോമ സൈനികര്‍ക്ക് സംയുക്തമായി പരിശീലനം നല്കുന്ന അക്കാദമിയായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യത്തിനുശേഷം 1947-ല്‍ ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ താത്കാലികമായി 'ജൂനിയര്‍ ഇന്റര്‍ സര്‍വീസ് വിങ്' എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു. പിന്നീട് 1949 ഒ. 6-ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ് ഖഡക്വാസ്ളയിലെ പരിശീലനകേന്ദ്രത്തിന് തറക്കല്ലിട്ടത്. 1954 ഡിസംബറില്‍ കമ്മിഷന്‍ ചെയ്ത അക്കാദമിയുടെ ഉദ്ഘാടനം 1955 ജനു. 16-നായിരുന്നു.

Image:nda 9.png

ഇന്ന് അഖിലേന്ത്യാതലത്തില്‍ നടക്കുന്ന എന്‍.ഡി.എ. പ്രവേശനപരീക്ഷ വഴിയാണ് ഈ കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഓരോ ആറുമാസത്തിലും ഈ പ്രവേശനപരീക്ഷ നടത്തുന്നുണ്ട്. യു.പി.എസ്.സി.യാണ് ആദ്യഘട്ടമായ എഴുത്തുപരീക്ഷ നടത്തുന്നത്. തുടര്‍ന്നുള്ള ഇന്റര്‍വ്യൂ, കായികക്ഷമതാ പരിശോധന, മാനസികശേഷി പരിശോധന എന്നിവ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (SSB) നടത്തുന്നു. എയര്‍ഫോഴ്സിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ് എന്നൊരു പ്രത്യേക ടെസ്റ്റുമുണ്ട്. ഒരു ലക്ഷത്തോളം പേര്‍ എഴുതുന്ന എന്‍.ഡി.എ. പ്രവേശനപരീക്ഷയില്‍നിന്ന് 300-350 പേരെയാണ് തിരഞ്ഞെടുക്കുന്നത്.

മൂന്ന് വര്‍ഷത്തേക്കാണ് എന്‍.ഡി.എ. പരിശീലനം. പഠനത്തിനുശേഷം ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (JNU) വിവിധ വിഷയങ്ങളില്‍ നല്കുന്ന ബി.എ., ബി.എസ്സി. ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കേഡറ്റുകള്‍ക്കു ലഭിക്കുക.

ഓരോ വര്‍ഷവും രണ്ട് ടേമുകളായാണ് പഠനം. ആദ്യ ടേം ജനുവരി മുതല്‍ മേയ് വരെയും (Spring term) രണ്ടാമത്തേത് ജൂലായ് മുതല്‍ ഡിസംബര്‍ വരെ(Autumn term)യുമാണ്. കാലാനുസൃതമായി, വിദഗ്ധ കമ്മിറ്റികള്‍ പരിഷ്കരിക്കുന്ന സിലബസ്സാണ് ഇവിടെ നിലവിലുള്ളത്. 1999 മുതല്‍ത്തന്നെ കംപ്യൂട്ടര്‍ വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. കേഡറ്റുകളുടെ മുന്‍കാല പഠന നിലവാരവും താത്പര്യവും കണക്കിലെടുത്താണ് ശാസ്ത്ര വിഷയങ്ങളിലേക്കോ മാനവിക വിഷയങ്ങളിലേക്കോ ഉള്ള പ്രവേശനം. സാധാരണ കോളജുകളിലുള്ള വിഷയങ്ങള്‍ക്കൊപ്പം സൈനിക ചരിത്രം, സൈനിക ഭൂമിശാസ്ത്രം (Military geography), മനുഷ്യാവകാശങ്ങള്‍, നിയമം തുടങ്ങി നിരവധി വിഷയങ്ങളും സിലബസ്സിന്റെ ഭാഗമാണ്. അറബി, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ വിദേശഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

Image:Nda 4.png

ഏകദേശം 7015 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന എന്‍.ഡി.എ.യുടെ പ്രധാന കെട്ടിടമാണ് സുഡാന്‍ ബ്ലോക്ക്. രണ്ടാം ലോകയുദ്ധകാലത്ത് സുഡാനില്‍ ഇന്ത്യന്‍ സൈനികര്‍ നല്കിയ സംഭാവനകളെ മാനിച്ച് 1941-ല്‍ സുഡാന്‍ സര്‍ക്കാര്‍ നല്കിയ ഒരു ലക്ഷം പൗണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മിക്ക ഡിപ്പാര്‍ട്ടുമെന്റുകളുടെയും ഹെഡ് ഓഫീസുകളും പ്രധാന ലൈബ്രറിയും (വ്യാസ് ലൈബ്രറി) മറ്റും സ്ഥിതിചെയ്യുന്നത് ഈ ബ്ലോക്കിലാണ്. രാകേഷ് ശര്‍മ ബ്ളോക്ക്, മനോജ് പാണ്ഡെ ബ്ലോക്ക്, ഗോലെ മാര്‍ക്കറ്റ് എന്നിവയാണ് മറ്റു പ്രധാന കെട്ടിടങ്ങള്‍.

മികച്ച സൗകര്യങ്ങളാണ് എന്‍.ഡി.എ.യില്‍ നിലവിലുള്ളത്. ആധുനിക സജ്ജീകരണങ്ങളുള്ള ക്ളാസ്റൂമുകള്‍, ലാബുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മൈതാനങ്ങള്‍, സ്ക്വാഷ്- ടെന്നീസ് കോര്‍ട്ടുകള്‍ എന്നിവ ഇവിടെയുണ്ട്. അയ്യായിരത്തോളം പേര്‍ക്കിരിക്കാവുന്ന ബോംബ സ്റ്റേഡിയമാണ് പ്രധാന സ്റ്റേഡിയം. രാജ്യത്തിലെ ഏറ്റവും വലിയ സൈനിക മ്യൂസിയങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

എന്‍.ഡി.എ. ക്യാമ്പസ്സിനകത്തുതന്നെയുള്ള കുന്നുകള്‍, കാടുകള്‍, തടാകങ്ങള്‍ എന്നിവയിലാണ് വിവിധ വിഭാഗം കേഡറ്റുകള്‍ക്ക് പരിശീലനം നല്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നു. ഗ്രീന്‍ ഹോണ്‍, റോവര്‍, ടോര്‍ബോ എന്നിവ കരസേനാവിഭാഗത്തിന്റെ ക്യാമ്പുകളുടെ പേരുകളാണ്. വരുണ-1, വരുണ-2 എന്നിവ നാവികവിഭാഗത്തിന്റെ പ്രധാന ക്യാമ്പുകളാണ്. ഖഡക്വാസ്ള തടാകത്തിലെ 'പീക്കോക്ക് ബേ' എന്ന കേന്ദ്രമാണ് നാവിക പരിശീലനകേന്ദ്രം. വിവിധ കലാ-കായിക മത്സരങ്ങളും സാഹസിക-വിനോദ പരിശീലന പരിപാടികളും എന്‍.ഡി.എ. പഠനത്തിന്റെ ഭാഗമാണ്. എന്‍.ഡി.എ. പരിശീലനത്തിനുശേഷം കേഡറ്റുകള്‍ അതതു വിഭാഗത്തിന്റെ പരിശീലനകേന്ദ്രത്തിലേക്കു പോകുന്നു. കരസേനാ വിഭാഗം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കും വ്യോമസേനാവിഭാഗം ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയിലേക്കും നാവികവിഭാഗം വിവിധ പരിശീലന കപ്പലുകളിലേക്കും അയയ്ക്കപ്പെടുന്നു.

അഫ്ഗാനിസ്താന്‍, ഇറാന്‍, ജപ്പാന്‍, ലിബിയ, മലേഷ്യ, നൈജീരിയ, പലസ്തീന്‍, സിംഗപ്പൂര്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ കേഡറ്റുകള്‍ക്കും ഇവിടെ പരിശീലനം നല്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍