This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപ്പൊതുവാള്‍, അമ്പാടി (1871 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:10, 26 ഏപ്രില്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാരായണപ്പൊതുവാള്‍, അമ്പാടി (1871 - 1936)

മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളില്‍ ഒരാള്‍. തൃശൂര്‍ അമ്പാടി വീട്ടില്‍, വക്കീല്‍ ശേഷയ്യരുടെയും പാര്‍വതി (പാപ്പി) പുതുവാള്‍സ്യാരുടെയും മകനായി കൊ.വ. 1046 (1871) ഇടവ മാസത്തില്‍ ജനിച്ചു. തൃശൂര്‍ ഹിന്ദു ഹൈസ്കൂളില്‍നിന്നും മെട്രിക്കുലേഷന്‍ പാസ്സായി. എറണാകുളം മഹാരാജാസ്സില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 1926-ല്‍ സബ്രജിസ്ട്രാര്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു.

വിദ്യാവിനോദിനി മാസികയില്‍ കവിതകള്‍ എഴുതിയാണ് നാരായണപ്പൊതുവാള്‍ സാഹിത്യരംഗത്തേക്കു കടന്നുവന്നത്. അനന്തരം ചെറുകഥയിലേക്കു ശ്രദ്ധതിരിഞ്ഞു. അപ്പന്‍തമ്പുരാന്റെ ഗൃഹസദസ്സിലെ അംഗത്വവും രസികരഞ്ജിനിയുടെ പത്രാധിപത്യവും പൊതുവാളിന്റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി.

Image:Ambadi Narayana Pothuval.png

സഥാസൗധം (മൂന്നു ഭാഗങ്ങള്‍), മോചനം (നാടകം), കേരളപുത്രന്‍ (നോവല്‍) എന്നിവയാണ് പൊതുവാളിന്റെ കൃതികള്‍. നിരവധി ലേഖനങ്ങളും കഥകളും സമാഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. കഥാസൌധത്തിലെ കഥകളില്‍ ഏറിയ പങ്കും അക്കാലത്തെ പ്രണയഗതിയും ദാമ്പത്യസുഖവും ചിത്രീകരിക്കുന്നവയാണ്. ചരിത്രസംഭവങ്ങളെയും പഴങ്കഥകളെയും പശ്ചാത്തലമാക്കിയാണ് പൊതുവാള്‍ കഥകള്‍ വാര്‍ത്തെടുക്കുന്നത്. 'അന്തര്‍ജനത്തിന്റെ തന്ത്രം', 'കൊച്ചപ്പന്റെ കോച്ചല്‍', 'വള കൊണ്ട വനിത', 'ആദരിച്ച പാതിര' എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ത്തന്നെ കഥാകാരന്റെ പ്രാസഭ്രമം തുടങ്ങുന്നു. സ്കോട്ടിന്റെ ബ്രൈഡ് ഒഫ് ലാമര്‍മൂര്‍ എന്ന ആഖ്യായികയെ ഉപജീവിച്ച് 18-ാം ശ.-ത്തില്‍ തൃശൂരില്‍ നടന്ന സാമൂതിരി വാഴ്ചയെപ്പറ്റി എഴുതിയ ഗദ്യനാടകമാണ് മോചനം. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിയാണ് കേരളപുത്രന്റെ രചന. മലയാള ചെറുകഥാസാഹിത്യപ്രസ്ഥാനത്തെ അതിന്റെ ശൈശവദശയില്‍ പരിപോഷിപ്പിച്ച വ്യക്തി എന്ന നിലയ്ക്ക് അമ്പാടി നാരായണപ്പൊതുവാളിനു മലയാളസാഹിത്യത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. 1936 ജൂല. 15 (കൊ.വ. 1111 മിഥുനം 32)-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍