This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍സാന്‍ (1905 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നായര്‍സാന്‍ (1905 - 90)= ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായി വിദേശത്...)
(നായര്‍സാന്‍ (1905 - 90))
 
വരി 1: വരി 1:
=നായര്‍സാന്‍ (1905 - 90)=
=നായര്‍സാന്‍ (1905 - 90)=
-
ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായി വിദേശത്ത് പ്രവര്‍ത്തിച്ച മലയാളി. യഥാര്‍ഥ നാമം അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍ എന്നാണ്. തിരുവിതാംകൂര്‍ സര്‍വീസിലെ ഒരു പ്രധാന എഞ്ചിനീയറായ അരമമുദ്ര അയ്യങ്കാരുടെയും ലക്ഷ്മി അമ്മയുടെയും പുത്രനായി തിരുവനന്തപുരത്തു ജനിച്ചു (1905). പഠനകാലത്തുതന്നെ രാഷ്ട്രീയത്തില്‍ തത്പരനായ നായര്‍സാന്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തത് വീട്ടുകാരെ അലോസരപ്പെടുത്തിയിരുന്നു. അക്കാലഘട്ടത്തിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍നിന്നും അകറ്റാന്‍ വീട്ടുകാര്‍ ഉപരിപഠനത്തിനായി ഇദ്ദേഹത്തെ ജപ്പാനില്‍ അയച്ചു (1928). അഞ്ചു വര്‍ഷത്തിനുള്ളില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയെങ്കിലും സ്വാതന്ത്യ്രസമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ പൂര്‍ണമായും രാഷ്ട്രീയത്തില്‍ മുഴുകി. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി കിഴക്കേ ഏഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ്. ലീഗുമായി ബന്ധപ്പെട്ട് റാഷ്ബിഹാരി ബോസ്, സുഭാഷ്ചന്ദ്രബോസ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇകദസാമി എന്ന ജാപ്പനീസ് വനിതയെ ഇദ്ദേഹം 1939-ല്‍ വിവാഹം ചെയ്തു.
+
[[Image:Nairsan.png]]
 +
 
 +
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിദേശത്ത് പ്രവര്‍ത്തിച്ച മലയാളി. യഥാര്‍ഥ നാമം അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍ എന്നാണ്. തിരുവിതാംകൂര്‍ സര്‍വീസിലെ ഒരു പ്രധാന എഞ്ചിനീയറായ അരമമുദ്ര അയ്യങ്കാരുടെയും ലക്ഷ്മി അമ്മയുടെയും പുത്രനായി തിരുവനന്തപുരത്തു ജനിച്ചു (1905). പഠനകാലത്തുതന്നെ രാഷ്ട്രീയത്തില്‍ തത്പരനായ നായര്‍സാന്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തത് വീട്ടുകാരെ അലോസരപ്പെടുത്തിയിരുന്നു. അക്കാലഘട്ടത്തിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍നിന്നും അകറ്റാന്‍ വീട്ടുകാര്‍ ഉപരിപഠനത്തിനായി ഇദ്ദേഹത്തെ ജപ്പാനില്‍ അയച്ചു (1928). അഞ്ചു വര്‍ഷത്തിനുള്ളില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയെങ്കിലും സ്വാതന്ത്യ്രസമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ പൂര്‍ണമായും രാഷ്ട്രീയത്തില്‍ മുഴുകി. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി കിഴക്കേ ഏഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ്. ലീഗുമായി ബന്ധപ്പെട്ട് റാഷ്ബിഹാരി ബോസ്, സുഭാഷ്ചന്ദ്രബോസ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇകദസാമി എന്ന ജാപ്പനീസ് വനിതയെ ഇദ്ദേഹം 1939-ല്‍ വിവാഹം ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ബിസിനസ്സ് രംഗത്ത് കാലുറപ്പിച്ച നായര്‍സാന്‍ വിപുലമായ ഒരു ഹോട്ടല്‍ ശൃംഖലയുടെ ഉടമയായി മാറി. ഇന്തോ-ജാപ്പനീസ് സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ച് ജാപ്പനീസ് ഗവണ്‍മെന്റ് ഇദ്ദേഹത്തിന് 'ദി ഓര്‍ഡര്‍ ഒഫ് മെറിറ്റ് ഒഫ് ദ് സേക്രഡ് ട്രഷര്‍' എന്ന ബഹുമതി നല്കി ആദരിച്ചു. ജപ്പാനില്‍ സ്ഥിരതാമസമാക്കിയ നായര്‍സാന്‍ എല്ലാ വര്‍ഷവും കേരളം സന്ദര്‍ശിക്കുക പതിവായിരുന്നു.

Current revision as of 09:55, 28 ഏപ്രില്‍ 2011

നായര്‍സാന്‍ (1905 - 90)

Image:Nairsan.png

ജപ്പാനില്‍ 55 വര്‍ഷം എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളെക്കുറിച്ചുള്ള ചിത്രം നല്കുന്നു.

1990 ഏ. 22-ന് നായര്‍സാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍