This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഴ് സിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:28, 30 നവംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നഴ് സിങ്

Nursing

ആരോഗ്യപരിപാലന മേഖലയിലെ ഒരു തൊഴില്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വ്യക്തികളെയോ സംഘങ്ങളെയോ സഹായിക്കുകയാണ് നഴ്സിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ചുമതല. രോഗിയുടെ ആവശ്യം നിര്‍ണയിച്ച് വളരെ ശാസ്ത്രീയമായാണ് അവര്‍ ശുശ്രൂഷാ-സേവന പദ്ധതികള്‍ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഡോക്ടറുടെ നിര്‍ദേശാനുസരണം രോഗിക്ക് മരുന്നും ചികിത്സയും നല്കുകയും പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിര്‍ത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാര്‍ഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും നഴ്സിങ്ങിന്റെ ഭാഗമാണ്.

പ്രാചീന സംസ്കാരങ്ങളില്‍ മന്ത്രവാദിയും പുരോഹിതനും ഭിഷഗ്വരന്‍ എന്ന നിലയ്ക്ക് ബഹുമാനിതരായിരുന്നു. എന്നാല്‍ അക്കാലത്ത് ഭിഷഗ്വരധര്‍മത്തില്‍നിന്ന് ഭിന്നമായ നഴ്സിങ് എന്ന സങ്കല്പം രൂപം കൊണ്ടിരുന്നില്ല. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ വ്യക്തിഗതശ്രദ്ധ, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ പ്രചരിക്കുകയും സമ്പന്നവിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാവുകയും ചെയ്തു. കുടുംബങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ആതുരശൂശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ അക്കാലത്തെ സാമൂഹിക പരിഷ്കര്‍ത്താക്കളും പങ്കെടുത്തു. ഭരണകൂടത്തിന്റെ മതേതരവത്കരണത്തിന്റെ ഫലമായി രാഷ്ട്രീയാധികാരം ഉപേക്ഷിക്കേണ്ടിവന്ന ക്രിസ്തുമതം ആതുര സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി. വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ട് സ്വാധീനം നിലനിര്‍ത്താനാണ് ക്രിസ്തുമതം ശ്രമിച്ചത്. ഇത് വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹജനകമായിരുന്നു. ഭിഷഗ്വരര്‍ക്കു പുറമേ ശുശ്രൂഷാ പ്രവര്‍ത്തകര്‍ അഥവാ നഴ്സുമാരുടെ വലിയൊരു വിഭാഗത്തെത്തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായിത്തീര്‍ന്നു. ക്രമേണ, നഴ്സിങ് ഒരു സ്വതന്ത്ര പ്രവര്‍ത്തന മേഖലയും വിജ്ഞാനശാഖയുമായി വികസിക്കുകയാണുണ്ടായത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍