This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഴ്സറി വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നഴ്സറി വിദ്യാഭ്യാസം= Nursery Education ആധുനിക സമ്പ്രദായത്തിലുള്ള ശിശു...)
(നഴ്സറി വിദ്യാഭ്യാസം)
വരി 6: വരി 6:
ഗൃഹാന്തരീക്ഷത്തിലെ അമിതലാളന, ഏകാന്തത എന്നിവയില്‍നിന്നും കുഞ്ഞുങ്ങളെ മാറ്റുന്നതിനും മറ്റ് സമപ്രായക്കാരുടെ കൂട്ടത്തില്‍ കളിച്ചും രസിച്ചും കലഹിച്ചും പരസ്പരം സഹകരിച്ചും ഭാവികാല സാമൂഹിക ജീവിതത്തിനായുള്ള അടിത്തറയിടുന്നതിന് നഴ്സറി സ്കൂളിലെ പരിശീലനം സഹായിക്കുന്നു. ശിശുമനശ്ശാസ്ത്രത്തില്‍ അവഗാഹം നേടിയവരും ശിശുക്കളുടെ സിദ്ധിവൈഭവങ്ങളും അവരുടെ ന്യൂനതകളും ഗ്രഹിക്കാനുള്ള പരിശീലനം നേടിയവരാണ് ഇത്തരം സ്കൂളുകളിലെ അധ്യാപകര്‍. ഇവര്‍ കുട്ടികളെ ലാഘവത്തോടെയും കളികളിലൂടെയും പല കാര്യങ്ങളും പഠിപ്പിക്കുകയും സ്വയം പഠിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. അതിനു സഹായകരമായ സ്ഥലസൌകര്യങ്ങളും കളിക്കോപ്പുകള്‍, പൂന്തോട്ടം, ആധുനിക രീതിയിലുള്ള പഠനോപകരണങ്ങള്‍ എന്നിവയും ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കും. ചെറുപാട്ടുകളിലൂടെയും, കളികളിലൂടെയും ഇവിടെ നിന്ന് പലതരം വിദ്യകള്‍ അനായാസം ഗ്രഹിക്കാന്‍ കുട്ടികള്‍ക്കു കഴിയുന്നു.

-
'കിന്റര്‍ഗാര്‍ട്ടന്‍' എന്ന പേരില്‍ പ്രസിദ്ധി നേടിയ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവിഷ്കര്‍ത്താവ് ഫ്രോയ്ബല്‍ ആണ.1826-ലാണ് ഈ വിദ്യാഭ്യാസസമ്പ്രദായം കൌതുകകരങ്ങളായ വസ്തുക്കളുടെയും കളികളുടെയും അകമ്പടിയോടുകൂടി ഇദ്ദേഹം നടപ്പാക്കിയത്. 1909-ല്‍ ഇംഗ്ളണ്ടിലും 1922-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണിലും നഴ്സറി വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇംഗ്ളണ്ടില്‍ 1944-ല്‍ ഇതു പൊതുവിദ്യാഭ്യാസത്തിന്റെ പ്രാഥമിക തലമായി അംഗീകാരം നേടി. ഒട്ടേറെ നഴ്സറി വിദ്യാലയങ്ങളില്‍ ഇറ്റാലിയന്‍ വിദ്യാഭ്യാസ ചിന്തകയായ മരിയ മോണ്ടിസോറി വികസിപ്പിച്ച പ്രത്യേക രീതിയിലുള്ള അധ്യയനവും നടത്തിവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേര്‍പ്പെടുന്നു. ഓരോരുത്തര്‍ക്കും ടീച്ചര്‍ വ്യക്തിപരമായ സഹായങ്ങള്‍ ആവശ്യമനുസരിച്ച് നല്കുന്നു. ഒരു കൂട്ടര്‍ ചിത്രം വരയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം കാര്‍ട്ടൂണ്‍ വരച്ചു രസിക്കുന്നു. കുറച്ചുപേര്‍ പാട്ടുപാടുമ്പോള്‍ ചിലര്‍ നൃത്തം ചവിട്ടുന്നു. ഓരോ കുട്ടിയും ഓരോതരം അനുഭവങ്ങള്‍ കളികളിലൂടെ അനായാസം ഹൃദിസ്ഥമാക്കുന്നു. ഇതിനിടയില്‍ ഔട്ട്ഡോര്‍ ആക്റ്റിവിറ്റീസും കാണപ്പെടുന്നു. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ എല്ലാവരും കൂടിയുള്ള ഒരു സമൂഹഗാനവും അതുകഴിഞ്ഞ് രക്ഷാകര്‍ത്താക്കളെത്തുമ്പോള്‍ വീട്ടിലേക്കു പോകുന്നതിനുള്ള ഒരുക്കങ്ങളും-കോട്ടിടുക, ഷൂ കെട്ടുക, ബാഗ് എടുത്തു എല്ലാ സാധനങ്ങളും അതിനകത്ത് വയ്ക്കുക തുടങ്ങിയവ-സ്വയം ചെയ്യാന്‍ പരിശീലനം നല്കുന്നു. ആദ്യം കൂട്ടിക്കൊണ്ടുപോകുന്നവര്‍ക്കു മറ്റുള്ളവര്‍ ടാറ്റാ നല്കി സന്തോഷത്തോടെ യാത്രയാക്കുന്നു.
+
'കിന്റര്‍ഗാര്‍ട്ടന്‍' എന്ന പേരില്‍ പ്രസിദ്ധി നേടിയ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവിഷ്കര്‍ത്താവ് ഫ്രോയ്ബല്‍ ആണ്. 1826-ലാണ് ഈ വിദ്യാഭ്യാസസമ്പ്രദായം കൗതുകകരങ്ങളായ വസ്തുക്കളുടെയും കളികളുടെയും അകമ്പടിയോടുകൂടി ഇദ്ദേഹം നടപ്പാക്കിയത്. 1909-ല്‍ ഇംഗ്ലണ്ടിലും 1922-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണിലും നഴ്സറി വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ 1944-ല്‍ ഇതു പൊതുവിദ്യാഭ്യാസത്തിന്റെ പ്രാഥമിക തലമായി അംഗീകാരം നേടി. ഒട്ടേറെ നഴ്സറി വിദ്യാലയങ്ങളില്‍ ഇറ്റാലിയന്‍ വിദ്യാഭ്യാസ ചിന്തകയായ മരിയ മോണ്ടിസോറി വികസിപ്പിച്ച പ്രത്യേക രീതിയിലുള്ള അധ്യയനവും നടത്തിവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേര്‍പ്പെടുന്നു. ഓരോരുത്തര്‍ക്കും ടീച്ചര്‍ വ്യക്തിപരമായ സഹായങ്ങള്‍ ആവശ്യമനുസരിച്ച് നല്കുന്നു. ഒരു കൂട്ടര്‍ ചിത്രം വരയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം കാര്‍ട്ടൂണ്‍ വരച്ചു രസിക്കുന്നു. കുറച്ചുപേര്‍ പാട്ടുപാടുമ്പോള്‍ ചിലര്‍ നൃത്തം ചവിട്ടുന്നു. ഓരോ കുട്ടിയും ഓരോതരം അനുഭവങ്ങള്‍ കളികളിലൂടെ അനായാസം ഹൃദിസ്ഥമാക്കുന്നു. ഇതിനിടയില്‍ ഔട്ട്ഡോര്‍ ആക്റ്റിവിറ്റീസും കാണപ്പെടുന്നു. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ എല്ലാവരും കൂടിയുള്ള ഒരു സമൂഹഗാനവും അതുകഴിഞ്ഞ് രക്ഷാകര്‍ത്താക്കളെത്തുമ്പോള്‍ വീട്ടിലേക്കു പോകുന്നതിനുള്ള ഒരുക്കങ്ങളും-കോട്ടിടുക, ഷൂ കെട്ടുക, ബാഗ് എടുത്തു എല്ലാ സാധനങ്ങളും അതിനകത്ത് വയ്ക്കുക തുടങ്ങിയവ-സ്വയം ചെയ്യാന്‍ പരിശീലനം നല്കുന്നു. ആദ്യം കൂട്ടിക്കൊണ്ടുപോകുന്നവര്‍ക്കു മറ്റുള്ളവര്‍ ടാറ്റാ നല്കി സന്തോഷത്തോടെ യാത്രയാക്കുന്നു.
നഴ്സറി സ്കൂളിലെ പ്രധാനാധ്യാപിക എല്ലാ കുഞ്ഞുങ്ങളോടും പ്രസന്നഭാവത്തോടെ ഒരുപോലെ സ്നേഹം പ്രകടിപ്പിക്കുന്നതില്‍ മാതൃകാപരമായ പെരുമാറ്റം കാഴ്ചവയ്ക്കുന്നവരാകണം. കുട്ടികളുടെ ശാരീരികവും മാനസികവുമായ എല്ലാ കാര്യങ്ങളിലും അധ്യാപിക ശ്രദ്ധയര്‍പ്പിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ മാനസിക വികാസവും കായികക്ഷമതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി കളിയിലൂടെയും കഥ, ഗാനം തുടങ്ങിയവയിലൂടെയും അവരെ പ്രത്യുന്മുഖരാക്കുവാന്‍ അധ്യാപകര്‍ സദാ സന്നദ്ധരായിരിക്കണം. കുട്ടികളുടെ മാതാപിതാക്കളുമായി ആരോഗ്യപരമായ കാര്യങ്ങളില്‍ അന്വേഷണം നടത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടതുണ്ട്.

നഴ്സറികളില്‍ വിദ്യാഭ്യാസം ആവശ്യമില്ലെന്ന ചിന്താഗതിക്കാരും ധാരാളമുണ്ട്. നഴ്സറികള്‍ കുഞ്ഞുങ്ങളെ പകല്‍ സമയം സുരക്ഷിതമായി സംരക്ഷിക്കാനും മറ്റു കുട്ടികളുമായി സഹകരിച്ച് പെരുമാറുന്നതിന് അഭ്യസിപ്പിക്കാനും മാത്രമേ ആകാവൂ എന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. അതിനാല്‍ 'നഴ്സറി വിദ്യാഭ്യാസം' എന്ന പ്രയോഗം അവര്‍ നിരാകരിക്കുന്നു.

04:25, 30 നവംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നഴ്സറി വിദ്യാഭ്യാസം

Nursery Education

ആധുനിക സമ്പ്രദായത്തിലുള്ള ശിശുവിദ്യാഭ്യാസം. പ്രൈമറി വിദ്യാഭ്യാസത്തിനുമുമ്പ് നല്കുന്ന ഈ അടിസ്ഥാനവിദ്യാഭ്യാസപദ്ധതിക്ക് ഇപ്പോള്‍ വളരെയേറെ പ്രചാരം ലഭിച്ചിട്ടുണ്ട്. പൂര്‍ണമായ അര്‍ഥത്തിലുള്ള വിദ്യാഭ്യാസം പ്രൈമറി സ്കൂള്‍തലം മുതല്‍ക്കേ ആരംഭിക്കുന്നുള്ളുവെങ്കിലും അതിനുമുമ്പുതന്നെ കുട്ടികളുടെ മാനസികവും കായികവുമായ വളര്‍ച്ചയ്ക്കാവശ്യമായ നല്ല ശീലങ്ങളും അറിവുകളും കഴിവുകളും വികസിപ്പിക്കാനുതകുന്നതരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി ഭാവിജീവിതത്തിന് സജ്ജരാക്കുകയാണ് നഴ്സറി വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. മൂന്നു മുതല്‍ അഞ്ചുവരെ വയസ്സുള്ള കുട്ടികള്‍ക്കാണ് ഇതു നല്കാനുദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ രണ്ടു വയസ്സുമുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ നഴ്സറികളിലെത്തുന്നുണ്ട്.

ഗൃഹാന്തരീക്ഷത്തിലെ അമിതലാളന, ഏകാന്തത എന്നിവയില്‍നിന്നും കുഞ്ഞുങ്ങളെ മാറ്റുന്നതിനും മറ്റ് സമപ്രായക്കാരുടെ കൂട്ടത്തില്‍ കളിച്ചും രസിച്ചും കലഹിച്ചും പരസ്പരം സഹകരിച്ചും ഭാവികാല സാമൂഹിക ജീവിതത്തിനായുള്ള അടിത്തറയിടുന്നതിന് നഴ്സറി സ്കൂളിലെ പരിശീലനം സഹായിക്കുന്നു. ശിശുമനശ്ശാസ്ത്രത്തില്‍ അവഗാഹം നേടിയവരും ശിശുക്കളുടെ സിദ്ധിവൈഭവങ്ങളും അവരുടെ ന്യൂനതകളും ഗ്രഹിക്കാനുള്ള പരിശീലനം നേടിയവരാണ് ഇത്തരം സ്കൂളുകളിലെ അധ്യാപകര്‍. ഇവര്‍ കുട്ടികളെ ലാഘവത്തോടെയും കളികളിലൂടെയും പല കാര്യങ്ങളും പഠിപ്പിക്കുകയും സ്വയം പഠിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. അതിനു സഹായകരമായ സ്ഥലസൌകര്യങ്ങളും കളിക്കോപ്പുകള്‍, പൂന്തോട്ടം, ആധുനിക രീതിയിലുള്ള പഠനോപകരണങ്ങള്‍ എന്നിവയും ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കും. ചെറുപാട്ടുകളിലൂടെയും, കളികളിലൂടെയും ഇവിടെ നിന്ന് പലതരം വിദ്യകള്‍ അനായാസം ഗ്രഹിക്കാന്‍ കുട്ടികള്‍ക്കു കഴിയുന്നു.

'കിന്റര്‍ഗാര്‍ട്ടന്‍' എന്ന പേരില്‍ പ്രസിദ്ധി നേടിയ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവിഷ്കര്‍ത്താവ് ഫ്രോയ്ബല്‍ ആണ്. 1826-ലാണ് ഈ വിദ്യാഭ്യാസസമ്പ്രദായം കൗതുകകരങ്ങളായ വസ്തുക്കളുടെയും കളികളുടെയും അകമ്പടിയോടുകൂടി ഇദ്ദേഹം നടപ്പാക്കിയത്. 1909-ല്‍ ഇംഗ്ലണ്ടിലും 1922-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണിലും നഴ്സറി വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ 1944-ല്‍ ഇതു പൊതുവിദ്യാഭ്യാസത്തിന്റെ പ്രാഥമിക തലമായി അംഗീകാരം നേടി. ഒട്ടേറെ നഴ്സറി വിദ്യാലയങ്ങളില്‍ ഇറ്റാലിയന്‍ വിദ്യാഭ്യാസ ചിന്തകയായ മരിയ മോണ്ടിസോറി വികസിപ്പിച്ച പ്രത്യേക രീതിയിലുള്ള അധ്യയനവും നടത്തിവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേര്‍പ്പെടുന്നു. ഓരോരുത്തര്‍ക്കും ടീച്ചര്‍ വ്യക്തിപരമായ സഹായങ്ങള്‍ ആവശ്യമനുസരിച്ച് നല്കുന്നു. ഒരു കൂട്ടര്‍ ചിത്രം വരയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം കാര്‍ട്ടൂണ്‍ വരച്ചു രസിക്കുന്നു. കുറച്ചുപേര്‍ പാട്ടുപാടുമ്പോള്‍ ചിലര്‍ നൃത്തം ചവിട്ടുന്നു. ഓരോ കുട്ടിയും ഓരോതരം അനുഭവങ്ങള്‍ കളികളിലൂടെ അനായാസം ഹൃദിസ്ഥമാക്കുന്നു. ഇതിനിടയില്‍ ഔട്ട്ഡോര്‍ ആക്റ്റിവിറ്റീസും കാണപ്പെടുന്നു. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ എല്ലാവരും കൂടിയുള്ള ഒരു സമൂഹഗാനവും അതുകഴിഞ്ഞ് രക്ഷാകര്‍ത്താക്കളെത്തുമ്പോള്‍ വീട്ടിലേക്കു പോകുന്നതിനുള്ള ഒരുക്കങ്ങളും-കോട്ടിടുക, ഷൂ കെട്ടുക, ബാഗ് എടുത്തു എല്ലാ സാധനങ്ങളും അതിനകത്ത് വയ്ക്കുക തുടങ്ങിയവ-സ്വയം ചെയ്യാന്‍ പരിശീലനം നല്കുന്നു. ആദ്യം കൂട്ടിക്കൊണ്ടുപോകുന്നവര്‍ക്കു മറ്റുള്ളവര്‍ ടാറ്റാ നല്കി സന്തോഷത്തോടെ യാത്രയാക്കുന്നു.

നഴ്സറി സ്കൂളിലെ പ്രധാനാധ്യാപിക എല്ലാ കുഞ്ഞുങ്ങളോടും പ്രസന്നഭാവത്തോടെ ഒരുപോലെ സ്നേഹം പ്രകടിപ്പിക്കുന്നതില്‍ മാതൃകാപരമായ പെരുമാറ്റം കാഴ്ചവയ്ക്കുന്നവരാകണം. കുട്ടികളുടെ ശാരീരികവും മാനസികവുമായ എല്ലാ കാര്യങ്ങളിലും അധ്യാപിക ശ്രദ്ധയര്‍പ്പിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ മാനസിക വികാസവും കായികക്ഷമതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി കളിയിലൂടെയും കഥ, ഗാനം തുടങ്ങിയവയിലൂടെയും അവരെ പ്രത്യുന്മുഖരാക്കുവാന്‍ അധ്യാപകര്‍ സദാ സന്നദ്ധരായിരിക്കണം. കുട്ടികളുടെ മാതാപിതാക്കളുമായി ആരോഗ്യപരമായ കാര്യങ്ങളില്‍ അന്വേഷണം നടത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടതുണ്ട്.

നഴ്സറികളില്‍ വിദ്യാഭ്യാസം ആവശ്യമില്ലെന്ന ചിന്താഗതിക്കാരും ധാരാളമുണ്ട്. നഴ്സറികള്‍ കുഞ്ഞുങ്ങളെ പകല്‍ സമയം സുരക്ഷിതമായി സംരക്ഷിക്കാനും മറ്റു കുട്ടികളുമായി സഹകരിച്ച് പെരുമാറുന്നതിന് അഭ്യസിപ്പിക്കാനും മാത്രമേ ആകാവൂ എന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. അതിനാല്‍ 'നഴ്സറി വിദ്യാഭ്യാസം' എന്ന പ്രയോഗം അവര്‍ നിരാകരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍