This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നത്ത് = Owlet മൂങ്ങ വര്‍ഗത്തില്‍പ്പെട്ട വലുപ്പം കുറഞ്ഞ പക്ഷി. ഇ...)
(നത്ത്)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
മൂങ്ങ വര്‍ഗത്തില്‍പ്പെട്ട വലുപ്പം കുറഞ്ഞ പക്ഷി. ഇവ സ്ട്രിഗിഡേ (Strigidae) കുടുംബത്തില്‍ ഉള്‍പ്പെടുന്നു. പരന്നതും വൃത്താകൃതിയിലുള്ളതുമായ മുഖവും വലുപ്പമേറിയ കണ്ണുകളും ഇവയുടെ പ്രത്യേകതകളാണ്. കൂര്‍ത്തു വളഞ്ഞതും തടിച്ചതുമായ ചുണ്ടിന് പരുന്തിന്റെ ചുണ്ടിനോട് സാദൃശ്യമുണ്ട്. മൈനയോളം വലുപ്പമുള്ള ഇവയുടെ കഴുത്ത് വളരെ ചെറുതാണ്. കൂര്‍ത്ത് ബലിഷ്ഠമായ നഖങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മാംസഭുക്കുകളായ നത്തുകള്‍ രാത്രിയിലാണ് ഇരപിടിക്കാനിറങ്ങുന്നത്. ഉയരമുള്ള മരത്തിനു മുകളിലോ മറ്റോ ശ്രദ്ധയോടെ ഇരുന്നാണ് ഇവ ഇരതേടുന്നത്. പാറ്റ, വണ്ട് മുതലായ ചെറുജീവികളെ കാണുമ്പോള്‍ അതിവേഗം നിലത്തേക്കു പറന്നിറങ്ങി അവയെ ഭക്ഷിക്കുന്നു. രാത്രിയില്‍ ഇരപിടിക്കുന്നതിന് അനുയോജ്യമായ കണ്ണുകളാണ് ഇവയുടേത്. കാഴ്ചയ്ക്ക് വളരെ നേരിയ വെളിച്ചം മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. മഞ്ഞനിറമുള്ള കൃഷ്ണമണി കണ്ണിന്റെ വിസ്തൃതിയോളംതന്നെ തുറക്കുവാന്‍ കഴിയുന്നതിനാലും കണ്ണിനുള്ളിലെ പ്രത്യേക ചര്‍മത്തിന് ഏറ്റവും നേരിയ വെളിച്ചത്തെപോലും ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലും നത്തുകള്‍ക്ക് എത്ര അന്ധകാരത്തിലും ഇരപിടിക്കാന്‍ കഴിയും. അസാധാരണമാംവിധം മാര്‍ദവമുള്ളവയാണ് നത്തുകളുടെ തൂവലുകള്‍. അതിനാല്‍ ഇവ പറക്കുമ്പോള്‍ യാതൊരുവിധ ശബ്ദവും ഉണ്ടാകുന്നില്ല എന്നതും ഇരപിടിക്കാന്‍ ഇവയെ സഹായിക്കുന്നു. പകല്‍സമയങ്ങളില്‍ മരച്ചില്ലകളിലോ പൊന്തക്കാടുകളിലോ ഒളിച്ചിരുന്ന് ഉറങ്ങുകയാണ് ഇവയുടെ പതിവ്. പ്രധാനമായും നാലിനം നത്തുകളെ കേരളത്തില്‍ കണ്ടുവരുന്നു.

-
 
+
<gallery>
 +
Image:NATHU  Spotted_Owlet 1.png|പുളിനത്ത്
 +
Image:NATHU 2  asianbarredowlet8dn.png|ചെമ്പന്‍നത്ത്
 +
Image:NATHU 3  Ninox Hawk.png|പുള്ളുനത്ത്
 +
Image:NATHU 4  Otus bakkamoena.png|ചെവിയന്‍നത്ത്
 +
</gallery>
'''1. പുള്ളിനത്ത്''' (Spotted owlet). ശാസ്ത്രനാമം: ''അതീനെ ബ്രാമ (Athene brama)''. തവിട്ടുകലര്‍ന്ന ചാരനിറമുള്ള ഇവയുടെ ശരീരത്തിലെ വെളുത്ത നിറമുള്ള പുള്ളികളാണ് ഈ പേരിന് അടിസ്ഥാനം.

Current revision as of 05:14, 16 മാര്‍ച്ച് 2009

നത്ത്

Owlet

മൂങ്ങ വര്‍ഗത്തില്‍പ്പെട്ട വലുപ്പം കുറഞ്ഞ പക്ഷി. ഇവ സ്ട്രിഗിഡേ (Strigidae) കുടുംബത്തില്‍ ഉള്‍പ്പെടുന്നു. പരന്നതും വൃത്താകൃതിയിലുള്ളതുമായ മുഖവും വലുപ്പമേറിയ കണ്ണുകളും ഇവയുടെ പ്രത്യേകതകളാണ്. കൂര്‍ത്തു വളഞ്ഞതും തടിച്ചതുമായ ചുണ്ടിന് പരുന്തിന്റെ ചുണ്ടിനോട് സാദൃശ്യമുണ്ട്. മൈനയോളം വലുപ്പമുള്ള ഇവയുടെ കഴുത്ത് വളരെ ചെറുതാണ്. കൂര്‍ത്ത് ബലിഷ്ഠമായ നഖങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മാംസഭുക്കുകളായ നത്തുകള്‍ രാത്രിയിലാണ് ഇരപിടിക്കാനിറങ്ങുന്നത്. ഉയരമുള്ള മരത്തിനു മുകളിലോ മറ്റോ ശ്രദ്ധയോടെ ഇരുന്നാണ് ഇവ ഇരതേടുന്നത്. പാറ്റ, വണ്ട് മുതലായ ചെറുജീവികളെ കാണുമ്പോള്‍ അതിവേഗം നിലത്തേക്കു പറന്നിറങ്ങി അവയെ ഭക്ഷിക്കുന്നു. രാത്രിയില്‍ ഇരപിടിക്കുന്നതിന് അനുയോജ്യമായ കണ്ണുകളാണ് ഇവയുടേത്. കാഴ്ചയ്ക്ക് വളരെ നേരിയ വെളിച്ചം മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. മഞ്ഞനിറമുള്ള കൃഷ്ണമണി കണ്ണിന്റെ വിസ്തൃതിയോളംതന്നെ തുറക്കുവാന്‍ കഴിയുന്നതിനാലും കണ്ണിനുള്ളിലെ പ്രത്യേക ചര്‍മത്തിന് ഏറ്റവും നേരിയ വെളിച്ചത്തെപോലും ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലും നത്തുകള്‍ക്ക് എത്ര അന്ധകാരത്തിലും ഇരപിടിക്കാന്‍ കഴിയും. അസാധാരണമാംവിധം മാര്‍ദവമുള്ളവയാണ് നത്തുകളുടെ തൂവലുകള്‍. അതിനാല്‍ ഇവ പറക്കുമ്പോള്‍ യാതൊരുവിധ ശബ്ദവും ഉണ്ടാകുന്നില്ല എന്നതും ഇരപിടിക്കാന്‍ ഇവയെ സഹായിക്കുന്നു. പകല്‍സമയങ്ങളില്‍ മരച്ചില്ലകളിലോ പൊന്തക്കാടുകളിലോ ഒളിച്ചിരുന്ന് ഉറങ്ങുകയാണ് ഇവയുടെ പതിവ്. പ്രധാനമായും നാലിനം നത്തുകളെ കേരളത്തില്‍ കണ്ടുവരുന്നു.

1. പുള്ളിനത്ത് (Spotted owlet). ശാസ്ത്രനാമം: അതീനെ ബ്രാമ (Athene brama). തവിട്ടുകലര്‍ന്ന ചാരനിറമുള്ള ഇവയുടെ ശരീരത്തിലെ വെളുത്ത നിറമുള്ള പുള്ളികളാണ് ഈ പേരിന് അടിസ്ഥാനം.

2. ചെമ്പന്‍നത്ത് (Barred jungle owlet). ശാസ്ത്രനാമം: ഗ്ളോസിഡിയം റേഡിയേറ്റം (Glaucidium radiatum). വൃക്ഷങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ ശരീരത്തിന് നല്ല ചെമ്പിച്ച തവിട്ടുനിറമാണ്; ഉദരഭാഗത്തിന് വെളുത്ത നിറവും.

3. പുള്ളുനത്ത് (Brown hawk-owl). പുള്ളി നത്തിനെക്കാള്‍ വലുപ്പം കൂടിയ ഇനമാണ് പുള്ളുനത്ത്. ശാസ്ത്രനാമം: നിനോക്സ് സ്കുറ്റുലേറ്റ (Ninox scutulata). വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിക്കുകയാണ് ഇവയുടെ പതിവ്.

4. ചെവിയന്‍നത്ത് (Collared scops owlet). മറ്റു നത്തുകളില്‍നിന്നു വ്യത്യസ്തമായ ഇവയുടെ കണ്ണുകള്‍ക്ക് തവിട്ടുനിറമാണുള്ളത്. ശാസ്ത്രനാമം: ഓറ്റസ് ബക്കാമീണ (Otus bakkamoena). നത്തുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദവ്യത്യാസത്തില്‍നിന്നാണ് ഓരോ ഇനത്തെയും തിരിച്ചറിയുന്നത്. ജനു.-മേയ് മാസങ്ങളാണ് നത്തിന്റെ പ്രജനനകാലം. വെളുത്ത നിറമുള്ള 34 മുട്ടകളാണിടുന്നത്. മരങ്ങളിലും കെട്ടിടങ്ങളിലും മറ്റുമുള്ള പൊത്തുകള്‍ക്കുള്ളില്‍ ചപ്പുചവറുകള്‍ ഉപയോഗിച്ച് ഇവ കൂടുണ്ടാക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍