This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 2: വരി 2:
മലയാള അക്ഷരമാലയിലെ 19-ാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ ഘോഷാക്ഷരം. നാദിയും മഹാപ്രാണീകൃതവുമായ ശുദ്ധ, ദന്ത്യ, സ്പര്‍ശ, വ്യഞ്ജന(ധ്)ത്തോടുകൂടി ഉച്ചാരണസൌകര്യം പ്രമാണിച്ച് 'അ' എന്ന സ്വരാക്ഷരം ചേര്‍ത്ത് ഉച്ചരിക്കുന്നു (ധ്+അ=ധ). വ്യഞ്ജനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ നല്ലൊരു വിഭാഗത്തിന്റെ ഉദ്ഭവവേളയില്‍ കൃകത്തിനു മുകളില്‍വച്ച് വായുപ്രവാഹത്തിന് പൂര്‍ണമോ ഭാഗികമോ ആയ തടസ്സം സംഭവിക്കുന്നു. ക്രമേണ മര്‍ദം വര്‍ധിക്കുന്നതിന്റെ ഫലമായി ഒരു സ്ഫോടനത്തോടുകൂടി തടസ്സം വിട്ടുമാറുന്നു. കേരളപാണിനി പൂര്‍ണ തടസ്സത്തെ സ്പൃഷ്ടം എന്നും ഭാഗിക തടസ്സത്തെ ഈഷത് സ് പൃഷ്ടം എന്നും വിളിക്കുന്നു.

-
[[Image:|190px|left|thumb|]]
+
 
ആഭ്യന്തരപ്രയത്നമനുസരിച്ച് 'ധ' സ്പര്‍ശമാണ്. സ്പര്‍ശവ്യഞ്ജനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ കണ്ഠാദിസ്ഥാനങ്ങളില്‍ ജിഹ്വാഗ്രാദി കരണങ്ങളുടെ ബലമായ സ്പര്‍ശംകൊണ്ട് വായു നിശ്ശേഷം തടയപ്പെടുന്നു. ജിഹ്വാഗ്രം ദന്ത്യഭാഗത്ത് സ്പര്‍ശിച്ചാണ് ഈ അക്ഷരം ഉച്ചരിക്കുന്നത്. ബാഹ്യപ്രയത്നം നിമിത്തം നാദിയായ ഈ അക്ഷരത്തിന്റെ ഉച്ചാരണവേളയില്‍ നാവുകൊണ്ട് കണ്ഠരന്ധ്രം തുറക്കുന്നു. നാദിയും ദന്ത്യസ്പര്‍ശ വ്യഞ്ജനവുമായ 'ധ' ഉച്ചരിക്കുമ്പോള്‍ വായു ശക്തിയായി പുറത്തേക്കു വരുന്നതുകാരണം മഹാപ്രാണീകൃതവുമാണ് ഈ ശബ്ദം.

മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ധാ, ധി, ധീ, ധു, ധൂ, ധൃ, ധെ, ധേ, ധൈ, ധൊ, ധോ, ധൌ എന്നീ രൂപങ്ങളുണ്ടാകുന്നു. ധ്മ (ധ്മാനം-ഊന്നല്‍), ധ്യ (ധ്യാനം), ധ്ര (ധ്രുവം), ധ്വ (ധ്വനി), ദ്ധ (ബുദ്ധി), ന്ധ (ബന്ധനം), ബ്ധ (സ്തബ്ധം) തുടങ്ങിയ സംയുക്താക്ഷരങ്ങളുമുണ്ട്. സപ്തസ്വരങ്ങളിലെ ധൈവതം ഈ അക്ഷരത്താല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു.

Current revision as of 09:15, 25 മാര്‍ച്ച് 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍